November 24, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 17 ഒക്ടോബർ 2024

  • October 17, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 17 ഒക്ടോബർ 2024
Share Now:

ഒക്ടോബർ 17, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

എം.എഡ്. പ്രവേശനം 2024 തിരുത്തൽ / ലേറ്റ് രജിസ്ട്രേഷൻ സൗകര്യം 20 വരെ

എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള (പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി., ജനന തീയതി, യോഗ്യത സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പർ എന്നിവ ഒഴികെ) സൗകര്യം ഒക്ടോബർ 20 വരെ ലഭ്യമാകും.

ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിര പ്രവേശനം നേടിയവർക്കും, ഹയർ ഓ പ്ഷൻ ക്യാൻസൽ ചെയ്ത് സ്ഥിരം പ്രവേശനം നേടിയവരും ഒഴികെയുള്ളവർക്ക് തിരു ത്തൽ സൗകര്യം ലഭ്യമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റുകൾ ലഭിച്ച് ഇൻഡക്സ് മാർക്ക്, വെയിറ്റേജ് മാർക്ക്, റിസർവേഷൻ കാറ്റഗറി, കോളേജ് ഓപ്ഷൻ മുതലായവയിലെ തെറ്റുകൾ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവർക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. തിരുത്തൽ വരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം.


ലേറ്റ് രജിസ്ട്രേഷൻ

ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് എസ്.സി. / എസ്.ടി. 700/- രൂപ, മറ്റുള്ളവർ 1140/- രൂപ. ഫീയോടുകൂടി ലെയ്റ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ഒക്ടോബർ 20 വരെ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും. ലേറ്റ് രജിസ്ട്രേഷൻ ചെയ്തവരെ ഒക്ടോബർ 22 – ന് പ്രസിദ്ധീകരിക്കുന്ന വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാ ണ്. ഫോൺ : 0494 2407017, 2407016, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശനവിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/.


പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS) ഇൻഗ്രേറ്റഡ് പി.ജി. ഒന്നാം സെമസ്റ്റർ – എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. സൈക്കോളജി – (2021 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ഒൻപതാം സെമസ്റ്റർ – എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി (2020 പ്രവേശനം മാത്രം) നവംബർ 2024 റഗുലർ പരീക്ഷകൾക്കും പിഴ കൂടാതെ നവംബർ നാല് വരെയും 190/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 21 മുതൽ ലഭ്യമാകും.


പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സെ പ്റ്റംബർ 2023 ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് 28 വരെ അപേക്ഷിക്കാം.

ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS 2019 പ്രവേശനം ) എം. എസ് സി. കെമിസ്ട്രി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് 29 വരെ അപേക്ഷിക്കാം.

നാല്, ആറ് സെമസ്റ്റർ ( 2012 സ്കീം – 2012 & 2013 പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2024 റഗുലർ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് നവംബർ നാല് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.ടെക്. (2019 മുതൽ 2023 വരെ പ്രവേശനം) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് നവംബർ നാല് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ആറാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഒന്ന് വരെ അപേക്ഷിക്കാം.


അറബിക് പി.എച്ച്.ഡി. ഒഴിവ്

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ നാല് ഒഴിവുകളിലേക്ക് പി.എച്ച്. ഡി. അറബിക്ക് ( നോൺ എൻട്രൻസ് – എനി ടൈം രജിസ്ട്രേഷൻ ) പ്രവേശനത്തിന് യു. ജി.സി., ജെ.ആർ.എഫ്. നേടിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡോ. കെ. അലി നൗ ഫൽ, ഡോ. പി.ടി. സൈനുദ്ധീൻ എന്നിവരുടെ കീഴിലാണ് ഒഴിവ്. അഭിമുഖം ഒക്ടോബർ 28-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ നടക്കും.


പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS – V – UG – 2022 പ്രവേശനം മുതൽ) വിവിധ ബി.വോക്. (നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190/- രൂപ പിഴയോടു കൂടി നവംബർ ഒന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 17 മുതൽ ലഭ്യമാകും.


ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2000 മുതൽ 2003 വരെ പ്രവേശനം ) ബി.ടെക്., ( 2000 മുതൽ 2008 വരെ പ്രവേശനം ) പാർട്ട് ടൈം ബി.ടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. ഡിസാസ്റ്റർ മാനേജ്മെന്റ് (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slem.keralauniversity.ac.in മുഖേന 2024 ഒക്ടോബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).


പരീക്ഷ

കേരളസർവകലാശാലയുടെ എം.ബി.എ. (ഫുൾടൈം/ട്രാവൽ ആന്റ് ടൂറിസം/പാർട്ട്ടൈം ഈവനിംഗ് കോഴ്സുകളുടെ 2024 ഒക്ടോബർ 25 ന് ആരംഭിക്കുന്ന (മേഴ്സിചാൻസ് – 2018, 2014, 2009, 2006 സ്കീം) പരീക്ഷകൾ തിരുവനന്തപുരം തൈയ്ക്കാട് KIITS, UM കൊല്ലം, UIM ആലപ്പുഴയിലും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാല 2024 നവംബർ 12, 14 തീയതികളിൽ നടത്തുന്ന ജർമ്മൻ A2 (A2), ജർമ്മൻ B1 (ഡ്യൂഷ് B1) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷ മാറ്റിവച്ചു

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബർ 23 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.കോം. (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021, 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 – 2019 അഡ്മിഷൻ) ഒക്ടോബർ 2024 ഡിഗ്രി പരീക്ഷയുടെ CO232F Security Analysis and Portfolio Management പരീക്ഷ 2024 ഒക്ടോബർ 30 ലേക്ക് മാറ്റിവച്ചിരിക്കുന്നു. 2024 ഒക്ടോബർ 23 ന് നിശ്ചയിച്ചിരുന്ന മറ്റ് എം.എ./എം.എസ്സി. പരീക്ഷകൾക്ക് മാറ്റമില്ല.


പരീക്ഷ തീയതി പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2024 ഒക്ടോബർ 10 മുതൽ 18 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ MTTMMA/MSMCom MSW (ന്യൂജനറേഷൻ) പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ. പരീക്ഷ കേന്ദ്രത്തിനോ
സമയത്തിനോ മാറ്റമില്ല.


കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി. ബി. സി. എസ്. എസ്. – റെഗുലർ/സപ്ലിമെന്ററി), മെയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് 26/10/2024 നു വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.


പ്രോജക്ട് മൂല്യനിർണയം /വൈവ പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ബി.എസ് .ഡബ്ല്യു ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024 പ്രോജക്ട് മൂല്യനിർണയം വൈവ പരീക്ഷകൾ 2024ഒക്ടോബർ 18, 19, 28, 29 തീയ്യതികളിലായി അതാത് കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *