യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 19 സെപ്റ്റംബർ 2024
സെപ്റ്റംബർ 19, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ സ്വാശ്രയ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിന് സ്പോർട്സ് ക്വാട്ട – 2, ലക്ഷ്വദീപ് – 1, എസ്.സി – 5, എസ്.ടി – 2, ഇ.ഡബ്ല്യൂ.എസ് – 2, ഒ.ബി.എക്സ് – 1, പി.ഡബ്ല്യൂ.ഡി – 3 എന്നീ വിഭാഗംങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്നോളജി. ക്യാപ് ഐ.ഡി. ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 23 – ന് രാവിലെ 10.30 – ന് സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0494 2407345.
ജോൺ മത്തായി സെന്ററിൽ എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. കോഴ്സിന് എസ്.സി. / എസ്.ടി. / ഇ.ഡബ്ല്യൂ.എസ് എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ലേറ്റ് രജിസ്ട്രേഷൻ നടത്തിയ ശേഷം യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23 – ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി.വിഭാഗത്തിൽ പ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.
ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ
കാലിക്കറ്റ് സർവകലാശാലയിൽ 2024 വർഷത്തിൽ ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷന് പ്രവേശനം നേടിയവർ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള പരീക്ഷാ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് നിർദിഷ്ട തിയതിക്കകം അഞ്ചാം സെമസ്റ്ററിലേക്കുള്ള പരീക്ഷാ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
വിദ്യാർഥികളുടെ എൻറോൾമെന്റ് നമ്പർ, രജിസ്റ്റർ നമ്പർ എന്നിവയടങ്ങിയ ലിസ്റ്റും അതോടൊപ്പം നൽകിയിട്ടുണ്ട്. ഫോൺ : 0494 2407356, 0494 2400288.
എം.എ. അറബിക് പ്രാക്ടിക്കൽ പരീക്ഷ
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. അറബിക് ( CBCSS – CDOE ) വിദ്യാർഥികളുടെ ഏപ്രിൽ 2024 | ഏപ്രിൽ 2023 – Computer Application with Arabic Software & Arabic Enabled ICT in Academic Writing പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 24 മുതൽ 27 വരെ നടക്കും. കേന്ദ്രം : ഗോൾഡൻ ജൂബിലി അക്കാദമിക് ഇവാലുവേഷൻ സെന്റർ (പെർമനന്റ് ഇവാലുവേഷൻ സെന്റർ) സർവകലാശാലാ ക്യാമ്പസ്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എഡ്. ജൂലൈ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ എം.എച്ച്.എം. നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2024 (2023 & 2022 പ്രവേശനം), ഏപ്രിൽ 2023 ( 2019, 2020, 2021 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ( CCSS ) സെപ്റ്റംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പ്രാക്ടിക്കൽ/വൈവവാസി
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി (സി.ബി.സി.എസ്.എസ്.) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 2016, 2018 അഡ്മിഷൻ) ജിയോളജി, സുവോളജി പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 2024 സെപ്റ്റംബർ 26 മുതലും ഒക്ടോബർ 08 മുതലും വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ ദൈവവോസി 2024 സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 01 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 സെപ്റ്റംബർ 9 ന് ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പോളിമർ കെമിസ്ട്രി ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷ 2024 സെപ്റ്റംബർ 24 ലേക്ക് പുനർക്രമീകരിച്ചിരിക്കുന്നു
കേരളസർവകലാശാല 2024 സെപ്റ്റംബർ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് & ഡാറ്റാ സയൻസ്) വൈവ പരീക്ഷ 2024 ഒക്ടോബർ 01 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
ഓൺലൈൻ എംബിഎ, എംകോം; നവംബർ 15 വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഓൺലൈൻ എംബിഎ, എംകോം പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബർ 15 വരെ നീട്ടി. റഗുലർ ബിരുദാനന്തര പ്രോഗ്രാമുകൾക്കു തുല്യമായി യുജിസി അംഗീകരിച്ച ഈ പ്രോഗ്രാമുകൾ നടത്തുന്നതിന് സംസ്ഥാനത്തെ സ്റ്റേറ്റ് സർവകലാശാലകളിൽ എം.ജി ക്കു മാത്രമാണ് അനുമതിയുള്ളത്.
തുടർ വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള യോഗ്യതയായി പരിഗണിക്കുന്ന പ്രോഗ്രാമുകളിൽ വിദ്യാർഥികളുടെ സമയവും സൗകര്യവുമനുസരിച്ച് പഠനസമയം ക്രമീകരിക്കാനാകും. പരിചയസമ്പന്നരായ അധ്യാപകരുടെയും വ്യവസായ മേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തിലുള്ള ക്ലാസുകൾ, കുറഞ്ഞ പഠനച്ചെലവ്, കൃത്യമായ പഠന വിലയിരുത്തൽ തുടങ്ങിയവയും പ്രത്യേകതകളാണ്.
പ്രവേശനം മുതൽ ബിരുദദാനം വരെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ പഠനത്തിന്റെ ഒരു ഘട്ടത്തിലും വിദ്യാർഥികൾ സർവകലാശായിൽ നേരിട്ട് എത്തേണ്ടതില്ല. പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://cdoe.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ :8547992325, 8547852326, 8547010451.
പരീക്ഷാ ഫലം
അഫിലിയേഡ് കോളജുകളിലെ ഇന്റഗ്രേഡ് എംഎ, എംഎസ്സി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ(2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഫെബ്രുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 28വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ ഐഎംസിഎ(2022 അഡ്മിഷൻ റഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) മൂന്നാം സെമസ്റ്റർ ഡിഡിഎംസിഎ(2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 28വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകാം.
കണ്ണൂർ സർവകലാശാല
ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു
സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എഡ്. ഡിഗ്രി (സി. ബി. സി. എസ്. എസ്. – റെഗുലർ), മെയ് 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here