November 25, 2024
University Updates

പി.ജി. ഒന്നാം അലോട്ട്മെന്റ് : പ്രവേശനം 27 വരെ

  • July 24, 2024
  • 1 min read
പി.ജി. ഒന്നാം അലോട്ട്മെന്റ് : പ്രവേശനം 27 വരെ
Share Now:

2024-2025 അദ്ധ്യയന വർഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ, താഴെ പ്രതിപാദിച്ചിട്ടുളള മാൻഡേറ്ററി ഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ് :

  • ജനറൽ : 540/- രൂപ
  • എസ് സി/ എസ് ടി/ഒ.ഇ.സി-എസ്.സി / ഒ.ഇ.സി എസ് ടി ഒ.ഇ.സി/മറ്റുള്ളവ-135/- രൂപ.

https://admission.uoc.ac.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കുകയും, അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് അടയ്ക്കുകയും ചെയ്യേണ്ടതാണ്.

മാൻഡേറ്ററി ഫീസ് പേയ്മെന്റ് നടത്തിയവർ അവരുടെ ലോഗിനിൽ മാൻഡേറ്ററി ഫീസ് റെസിപ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

മാൻഡേറ്ററി ഫീസ് റെസിപ്റ്റ് ലഭിച്ചാൽ മാത്രമേ പേയ്മെന്റ് പൂർത്തിയായതായി പരിഗണിക്കുകയുള്ളൂ. മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 27.07.2024 ന് വൈകീട്ട് 5 മണി വരെ ലഭ്യമായിരിക്കും.

അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും, തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമാണ്.

ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ, ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്.

ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം, പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ, ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ച് നൽകുന്നതുമല്ല.

വിദ്യാർത്ഥികൾക്ക് സ്വന്തം ലോഗിൻ ഉപയോഗിച്ച് താത്പര്യമില്ലാത്ത ഹയർ ഓപ്ഷനുകൾ ഭാഗികമായോ മുഴുവനായോ റദ്ദാക്കാവുന്നതാണ്. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാനുള്ള സൗകര്യം 27.07.2024 ന് വൈകീട്ട് 5 മണി വരെ ലഭ്യമായിരിക്കും. രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ വിദ്യാർത്ഥികൾ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.

കേരളത്തിന് പുറത്തുള്ള സർവകലാശാല സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർ അതാത് സർവ്വകലാശാലകളിൽ നിന്നും താഴെപറയുന്ന രേഖകൾ പ്രവേശന സമയത്തു ഹാജരാക്കേണ്ടതാണ്. ആ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (Bonafide സർട്ടിഫിക്കറ്റ് ) അവരുടെ മാർക്ക് ഗ്രേഡ് കാർഡിൽ മാർക്ക് ശതമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ മാർക്ക് ശതമാന വിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം

Summary: Log in to the UOC website to check allotment and pay the mandatory fee by 5 PM on 27th July 2024. Only a receipt confirms payment. Cancel higher options if satisfied with the current one to avoid automatic future allotments. New allotments must be accepted if higher options are kept. Admission starts after the second allotment. Degree holders from outside Kerala need a bonafide certificate and a percentage marks certificate if not on their grade card.

    Share Now:

    Leave a Reply

    Your email address will not be published. Required fields are marked *