November 25, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 24 ജൂലൈ 2024

  • July 24, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 24 ജൂലൈ 2024
Share Now:

ജൂലൈ 24, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ മൂന്ന് ഒഴിവുകളിലേക്ക് പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. സി.എസ്.ഐ.ആർ. ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകൾ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കെമിക്കൽ / ബയോസെൻസിംഗ് ഡിവൈസ് യൂസിങ് ഇലക്ട്രോകെമിക്കൽ ടെക്നിക്സ് എന്ന വിഷയത്തിൽ ഡോ. ലിബു കെ. അലക്സാണ്ടറിന് കീഴിലും സിന്തസിസ്, സെല്ഫ് അസംബ്ലി ആന്റ് പ്രൊപ്പൽഷൻ ഓഫ് ആനിസോട്രോപിക് കോളോയിഡ്സ്’ എന്ന വിഷയത്തിൽ ഡോ. കെ. പി. സുഹൈലിന് കീഴിലുമാണ് ഒഴിവുകൾ.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10.30-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

ബി.എഡ്. പ്രവേശനം 2024

2024 – 2025 അധ്യയന വർഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന് (കൊമേഴ്സ് ഓപ്ഷൻ ഒഴികെ) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് ഓപ്ഷനുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ വെയിറ്റിംങ് ലിസ്റ്റ് കോളേജുകൾക്ക് നൽകിയിട്ടുണ്ട്. മെറിറ്റടിസ്ഥാനത്തിൽ കോളേജുകൾ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തും. വിദ്യാർഥികൾ ആഗസ്റ്റ് ആറിന് മുൻപായി കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ലോഗിൻ വഴി മാന്റേറ്ററി ഫീസ് അടയ്ക്കുന്നതിനും അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് മറ്റ് രജിസ്ട്രേഷൻ (കൊമേഴ്സ് ഓപ്ഷൻ ഒഴികെ) ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. മുൻപ് രജിസ്റ്റർ ചെയ്തവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് രജിസ്ട്രേഷൻ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. ഫോൺ : 0494 2407016, 2660600, 2407017, വെബ്സൈറ്റ് : https://admission.uoc.ac.in/.

പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക്, കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനുവേണ്ടി, ജൂലൈ 27-ന് വൈകീട്ട് നാലു മണിവരെ സ്റ്റുഡന്റ് ലോഗിൻ വഴി ഓൺലൈനായി റിപ്പോർട്ട് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്തതിനുശേഷം റിപ്പോർട്ട് ചെയ്യാൻ താൽപര്യമുള്ള കമ്മ്യൂണിറ്റി കോളേജുകൾക്ക് നേരെയുള്ള * REPORT ‘ എന്ന ലിങ്ക് ഉപയോഗിച്ച് റിപ്പോർട്ടിംഗ് പൂർത്തീകരിക്കാവുന്നതാണ്. ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികളെ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് പരിഗണിക്കുക. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും ഇപ്രകാരം റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/

പരീക്ഷ

വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 മുതൽ 2015 വരെ പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് 12-ന് തുടങ്ങും.വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി (2013 മുതൽ 2015 വരെ പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഒൻപത് വരെ അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

ഒന്നാം വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് രണ്ടു വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ( CCSS ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.കോം. സെപ്റ്റംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.)(മേഴ്സി ചാൻസ് – 2006, 2011 സ്കീം – 2006 – 2013 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ആഗസ്റ്റ് 01 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (സപ്ലിമെന്ററി – 2019 – 2021 അഡ്മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പിഴകൂടാതെ 2024 ജൂലൈ 29 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 01 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 03 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ആഗസ്റ്റിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം – റെഗുലർ അഡ്മിഷൻ & സപ്ലിമെന്ററി 2020 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Summary: Latest Updates of Calicut and Kerala universities On 24 July 2024.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *