വെറ്ററിനറി സർവകലാശാല 2024-25: ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രവേശനങ്ങൾ ആരംഭിച്ചു
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല (KVASU) 2024-25 അധ്യയനവർഷത്തേക്കുള്ള ബി.എസ്സി., എം.എസ്സി., ഡിപ്ലോമ കോഴ്സുകൾക്കായി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. പ്രവേശന പരീക്ഷ ജൂലൈ 27-ന് നടക്കും.
അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള തിരഞ്ഞെടുപ്പ് സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16-ആണ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷയിൽ 40% മാർക്ക് നേടണം (എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗങ്ങൾക്ക് 10% മാർക്ക് ഇളവ്).
എം.എസ്സി. പ്രോഗ്രാമുകൾ:
കോഴ്സ് | യോഗ്യത | കോളേജ് |
MSc.Wildlife Studies | ബയോസയൻസിൽ ബിരുദം | പൂക്കോട് വൈൽഡ് ലൈഫ് സ്റ്റഡീസ് സെന്റർ |
MSc.Biostatistics | സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/ഡേറ്റാ സയൻസ്/മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ (ഡബിൾ/ട്രിപ്പിൾ, മെയ്ൻ കോർ) ബിരുദം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് സബ്സിഡിയറിയായുള്ള മാത്തമാറ്റിക്സ് (മെയ്ൻ/കോർ) ബിരുദം | മണ്ണുത്തി വെറ്ററിനറി കോളേജ് |
MSc.Biochemistry And Molecular Biology | ബിരുദം (ബയോകെമിസ്ട്രി/ബയോടെക്നോളജി മൈക്രോബയോളജി/കെമിസ്ട്രി/ഡെയറി സയൻസ്/സുവോളജി) | മണ്ണുത്തി വെറ്ററിനറി കോളേജ് |
MSc.Applied Microbiology | ബിരുദം (മൈക്രോബയോളജി/സുവോളജി/ബോട്ടണി/ബയോടെക്നോളജി/വെറ്ററിനറി സയൻസ്/അഗ്രിക്കൾച്ചർ) | മണ്ണുത്തി വെറ്ററിനറി കോളേജ് |
MSc.Animal Biotechnology | ബി.എസ്സി./ബി.ടെക് (ബയോടെക്നോളജി/ഡെയറി ടെക്നോളജി)/ലൈഫ് സയൻസ് വിഷയത്തിൽ ബിരുദം. | മണ്ണുത്തി വെറ്ററിനറി കോളേജ് |
MSc.Animal Science | ബി.വി.എസ്.സി., സിൽ ബിരുദം, ബി.എസ്സി. ആൻഡ് എ.എച്ച് ലൈഫ് സയൻസ് (പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്). | മണ്ണുത്തി വെറ്ററിനറി കോളേജ് |
MSc.Applied Toxicology | ബിരുദം (സുവോളജി/ബോട്ടണി/അഗ്രിക്കൾച്ചർ/കെമിസ്ട്രി/ഫാർമസി ലൈഫ് സയൻസ്) | മണ്ണുത്തി വെറ്ററിനറി കോളേജ് |
ബി.എസ്സി. പ്രോഗ്രാമുകൾ:
കോഴ്സ് | യോഗ്യത | കോളേജ് |
BSc.Poultry Production And Business Management | 50% മാർക്കോടെ പ്ലസ് ടു/വി.എച്ച്.എസ്.ഇ (ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം | തിരുവാഴാംകുന്ന് കോളേജ് ഓഫ് ഏവിൻ സയൻസസ് ആൻഡ് മാനേജ്മെന്റ് |
ഡിപ്ലോമ പ്രോഗ്രാമുകൾ:
കോഴ്സ് | യോഗ്യത | കോളേജ് |
Diploma in Dairy Science | പ്ലസ് ടു/വി.എച്ച്.എസ്.ഇ വിജയം (ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം | മണ്ണുത്തി വെറ്ററിനറി കോളേജ് |
Diploma in Laboratory Technique | പ്ലസ് ടു/വി.എച്ച്.എസ്.ഇ വിജയം (ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം) | മണ്ണുത്തി വെറ്ററിനറി കോളേജ് |
Diploma in Feed Technology | പ്ലസ് ടു/വി.എച്ച്.എസ്.ഇ | മണ്ണുത്തി വെറ്ററിനറി കോളേജ് |
പി.ജി. ഡിപ്ലോമ:
കോഴ്സ് | കോളേജ് |
PG Diploma in Climate Services in Animal Agriculture-CAADECCS | മണ്ണുത്തി വെറ്ററിനറി കോളേജ് |
PG Diploma in Veterinary Cardiology | മണ്ണുത്തി വെറ്ററിനറി കോളേജ് |
PG Diploma in Veterinary Anaestheaciology | പൂക്കോട് വെറ്ററിനറി കോളേജ് |
ജൂലായ് 27നാണ് പ്രവേശന പരീക്ഷ നടക്കുക ഓഗസ്റ്റ് 6-ന് റാങ്ക്ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും, ഓഗസ്റ്റ് 21ന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾ പ്രോസ്പെക്ലസിലുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂലായ് 16. വെബ്സൈറ്റ്: https://www.kvasu.ac.in/
Summary: Kerala Veterinary and Animal Sciences University (KVASU) invites applications for B.Sc., M.Sc., and diploma programs for 2024-25. The entrance exam is on July 27, 2024. Various M.Sc. and B.Sc. programs in wildlife studies, biostatistics, biochemistry, and animal biotechnology are available. Diploma courses in dairy science, laboratory techniques, and feed technology are also offered. Apply online by July 16. Classes start on August 21, 2024. For details, visit https://www.kvasu.ac.in/.
Join EduPortal Whatsapp: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y
#kvasu #agriculture #mannutthy