November 25, 2024
HSS

പ്ലസ്‌വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.

  • May 29, 2024
  • 1 min read
പ്ലസ്‌വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
Share Now:

2024 വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിൻ്റെ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു അപേക്ഷാ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ തിരുത്താൻ കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷകർക്ക് തന്നെ നിർദ്ദിഷ്ഠ ദിവസങ്ങളിൽ സാധിക്കുന്നതാണ്. തെരഞ്ഞെടുത്ത സ്‌കൂളുകളും സബ്ജെക്ട് കോംബിനേഷനും ഉൾപ്പടെയുള്ള മാറ്റങ്ങൾ ഈ ഘട്ടത്തിലും അനുവദിക്കും.

പ്രോസ്‌പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെൻറിനായി പരിഗണിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിൻറ അഡ്‌മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in enna വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്‌മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

ട്രയൽ അലോട്ട്മെൻറ് പ്രവർത്തനങ്ങൾ 2024 മേയ് 25 ന് വൈകിട്ട് തന്നെ ആരംഭിച്ചതിനാൽ മേയ് 27 ന് പ്രസിദ്ധീകരിച്ച എസ്.എസ്.എൽ.സി റീ-വാലുവേഷൻ റിസൾട്ട് ട്രയൽ അലോട്ട്മെൻറിൽ പരിഗണിച്ചിട്ടില്ല.

എസ്.എസ്.എൽ.സി റീ-വാലുവേഷനിലൂടെ ഗ്രേഡ് വ്യത്യാസം വന്നിട്ടുള്ള അപേക്ഷകളിൽ ഒന്നാമത്തെ അലോട്ട്മെൻറിൽ വ്യത്യാസം വന്ന ഗ്രേഡ് ഉൾപ്പെടുത്തുന്നതായിരിക്കും. മറ്റ് സ്കീമുകളിൽപ്പെട്ട എസ്.എസ്.എൽ.സി (എച്ച്.ഐ), റ്റി.എച്ച് .എസ്.എൽ.സി തുടങ്ങിയ അപേക്ഷകർ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷമുള്ള തിരുത്തലിൻറ അവസരത്തിൽ മാറ്റം വന്ന ഗ്രേഡ് ഉൾപ്പെടുത്തേണ്ടതാണ്.

2024 മേയ് 31 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻറ് ലിസ്‌റ്റ് പരിശോധിക്കാം.

എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ 2024 മേയ് 31 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്.

ആദ്യ അലോട്ട്മെൻ്റ്

ജൂൺ 5 നാണ് പ്ലസ്‌വൺ ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ അവരുടെ മുൻഗണനകളും യോഗ്യതാ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി സീറ്റ് അനുവദിച്ചവരുടെ പേരുകൾ പട്ടികയിലുണ്ട്. കേരള പ്ലസ് വൺ അലോട്ട്‌മെൻ്റ് മൂന്ന് റൗണ്ടുകളിലായാണ് നടക്കുന്നത്. കേരള പ്ലസ് വൺ ആദ്യ അലോട്ട്‌മെൻ്റ് 2024 ലിസ്റ്റ് HSCAP യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

രണ്ടാമത്തെ അലോട്ട്മെൻ്റ്

2024 വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിൻ്റെ രണ്ടാമത്തെ അലോട്ട്‌മെൻ്റിൻ്റെ ഫലം ജൂൺ നാലാം വാരത്തിൽ (താൽക്കാലികമായി) പ്രഖ്യാപിക്കും.

സപ്ലിമെൻററി അലോട്ട്മെൻറ്

മുന്ന് അലോട്ട്മെൻറുകൾ അടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് പ്രക്രിയയ്ക്ക് ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സപ്ലിമെൻററി അലോട്ട്‌മെൻറുകൾ നടത്തും.മുഖ്യ അലോട്ട്മെന്റ് പ്രക്രിയ അവസ്സാനിക്കുന്നതോടെ താൽക്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർത്ഥികൾ പ്രവേശനം നിർബന്ധമായി സ്‌ഥിരപ്പെടുത്തണം. സപ്ലിമെൻററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നതിന് മുൻപ് ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

2024 ജൂൺ 24 മുതൽ പ്ലസ്‌വൺ ക്ലാസുകൾ ആരംഭിക്കുന്നതാണ്. തുടർന്ന് ജൂൺ 31- ാം തീയതിയോടെ പ്രവേശന നടപടികൾ അവസാനിക്കും.

2024 വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി HSCAP ഒഫീഷ്യൽ സൈറ്റായ https://hscap.kerala.gov.in/prospectus2024.php തന്നിരിക്കുന്ന പ്രോസ്‌പെക്ടസ് സന്ദർശിക്കാം.

Summary: Kerala State will begin its plus one admission on May 16th, continuing until May 25th. Authorities will publish the trial allotment on May 29th. They will then release the first allotment on June 5th. Students should ensure they complete their applications within the given timeframe to participate in the allotment process.

Share Now: