BSc. നഴ്സിംഗ്, MLT, Perfusion Technology കോഴ്സുകൾക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്. സി നഴ്സിംഗ്, ബി.എസ്സി. എം.എൽ.റ്റിഎന്നിങ്ങനെ നിരവധി മെഡിക്കൽ അലൈഡ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.ഒഫീഷ്യൽ സൈറ്റായ https://lbscentre.in/ വഴി ജൂൺ 12 വരെ അപേക്ഷിക്കാം.
കോഴ്സുകൾ
- Bsc Nursing
- Bsc MLT
- Bsc Perfusion Technology
- Bsc Optometry
- BPT
- BASLP
- BCVT
- Bsc Dialysis Technology
- Bsc Occupational Therapy
- Bsc Medical Imaging Therapy
- Bsc Radiotherapy Technology
- Bsc Neuro Technology
യോഗ്യത
ബി.എസ്.സി നഴ്സിംഗിംനും, ബി.എ.എസ്.എൽ.പി ഒഴികെയുള്ള മറ്റ് പാരാമെഡി ക്കൽ കോഴ്സുകൾക്കും കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ +2/ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.
ബി.എ.എസ്സ്.എൽ.പി (BASLP). കോഴ്സിന് കേരള ഹയർ സെക്കന്റ്ററി വിദ്യാഭ്യാസ ബോർഡിന്റെ +2/ ഹയർ സെക്കൻ്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമറ്റിക്സ്/കമ്പ്യൂട്ടർസയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ്/ സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.
കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി (VHSE) പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
അപേക്ഷ ഫീസ്
- General,SEBC :800/-
- പിന്നോക്ക വിഭാഗക്കാരെ(SC/ST) :400/-
അപേക്ഷിക്കേണ്ട വിധം
- ഒഫീഷ്യൽ വെബ്സൈറ്റായ https://lbscentre.in/ പോവുക.
- വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- അപ്പോൾ ലഭിക്കുന്ന അപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അപെക്ഷ ഫീസ് അടക്കാവുന്നതാണ്.
- പിന്നീട് SBI അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/യുപിഐ എന്നിവയിലൂടെ പേയ്മെൻ്റ് നടത്തുക.
- 24 മണിക്കൂർ ക്കഴിഞ്ഞു അപേക്ഷയുടെ കൺഫർമേഷൻ പേജിൻ്റെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.
കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
Summary: Applications are now open for various healthcare professions including BSc Nursing, BSc MLT (Medical Laboratory Technology), and BSc Perfusion Technology. Interested candidates can apply online through the official website https://lbscentre.in/ until June 15th.
#Bscnursing #Bscnursingapplication #Bscmltapplication #Bscnursingadmission #Bscnursingadmission