November 25, 2024
HSS

പ്ലസ്ടു: റീ-വാല്യൂവേഷൻ, സെ/ ഇമ്പ്രൂവ്മെന്റ് അപേക്ഷ നൽകുന്നതെങ്ങനെ?

  • May 10, 2024
  • 1 min read
പ്ലസ്ടു: റീ-വാല്യൂവേഷൻ, സെ/ ഇമ്പ്രൂവ്മെന്റ് അപേക്ഷ നൽകുന്നതെങ്ങനെ?
Share Now:

പ്ലസ്ടു ( Plus Two ) ബോർഡ് പരീക്ഷയിൽ കിട്ടിയ മാർക്കിൽ തൃപ്തിയല്ലാത്ത വിദ്യാർഥികൾക്ക് അതാത് വിഷയങ്ങളിലെ മാർക്ക് റീവാലുയഷന് കൊടുക്കാവുന്നതാണ്.

പ്ലസ് ടു ഫലം പ്രഖ്യാപിച്ചതിന് ശേഷം 5 ദിവസത്തിനുള്ളിൽ കേരള പ്ലസ് ടു പുനർമൂല്യനിർണയം, പരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് എന്നിവയ്ക്കായി വിദ്യാർത്ഥികൾ അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുകയും അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് ആവിശ്യമായ ഫീസ് സഹിതം സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കുകയും വേണം. അടച്ച ഫീസ് തിരിച്ചുനൽകില്ല.

വിദ്യാർഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെ പേപ്പറുകളും റീവാല്യൂയേഷൻ & സ്ക്രൂട്ടിനിക്കായി അയക്കാവുന്നതാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ മുമ്പേതന്നെ ഡബിൾ വാല്യൂയേഷനിലൂടെ കടന്നു പോകുനവയായ കാരണമാണ്. എല്ലാ വിഷയങ്ങളുടെയും ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ സൈറ്റായ https://www.dhsekerala.gov.in/ നിന്നും ഇതിനായിയുള്ള അപേക്ഷ ഡൗൺലോഡ് ചെയ്ത് എടുത്ത്, 2024 മെയ് 14 വരെ അപേക്ഷിക്കാവുന്നതാണ്.

Plus Two റീവാല്യൂയേഷൻ ഫീസ്

  • റീവാല്യൂയേഷൻ – പേപ്പർ ഒന്നിന് 500 രൂപ
  • സ്ക്രൂട്ടിനി – 100 രൂപ
  • ഫോട്ടോകോപ്പി – ഫോട്ടോ കോപ്പി 300 രൂപ

Plus Two സെ/ ഇമ്പ്രൂവ്മെന്റ് എക്സാം

കേരള ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ നടത്തിയ പ്ലസ്ടു ബോർഡ് പരീക്ഷയിൽ പരാജയപെട്ടവർക്ക് സേ പരീക്ഷയിലൂടെ പരാജയപ്പെട്ട വിഷയങ്ങൾ എഴുതിയെടുക്കാവുനതാണ്. അതുപോലെ തന്നെ പ്ലസ്ടു ബോർഡ് പരീക്ഷയിൽ കിട്ടിയ മാർക്കിൽ തൃപ്തിയല്ലാത്ത വിദ്യാർഥികൾക്ക് അതാത് വിഷയങ്ങളിലെ മാർക്ക് ഇമ്പ്രൂവ്മെന്റ് പരീക്ഷയിലൂടെ മെച്ചപ്പെടുത്തിയെടുക്കാവുന്നതാണ്.

സെ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക് അപേക്ഷ തുടങ്ങുന്ന തിയ്യതി : മെയ് 10
അപേക്ഷ അവസാനിക്കുന്ന തിയ്യതി : മെയ് 13
സെ ഇമ്പ്രൂവ്മെന്റ് പരീക്ഷ തിയ്യതി : ജൂൺ 12 മുതൽ 20 വരെ

+2 സെ പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടത്തും. അപേക്ഷ മെയ് 13 വരെ. ഇതിനായി ഒഫീഷ്യൽ സൈറ്റായ https://www.dhsekerala.gov.in/ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്ത് എടുത്ത്, അതിൽ വേണ്ട വിശദാംശങ്ങൾ പൂരിപ്പിച്ച്, പരീക്ഷാ അപേക്ഷയും ഫീസും കൂടി സ്കൂൾ പ്രിൻസിപ്പലിന്നു സമർപ്പിക്കേണ്ടതാണ്.

Plus Two സെ/ ഇമ്പ്രൂവ്മെന്റ് പരീക്ഷാ ഫീസ്

  • സെ പരീക്ഷ:
    • പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് – 150/പേപ്പർ
    • പ്രാക്ടിക്കൽ പരീക്ഷക്ക് – 175/പേപ്പർ
    • സർട്ടിഫിക്കേറ്റ് ഫീസ് – 40
  • ഇമ്പ്രൂവ്മെന്റ് പരീക്ഷ:
    • പരീക്ഷാ ഫീസ് – 500/പേപ്പർ
    • സർട്ടിഫിക്കേറ്റ് ഫീസ് – 40

Summary: In case you are unhappy with your Kerala Plus Two Result 2024 marks, there’s an option to apply for revaluation. Revaluation involves having your answer sheets assessed by a different examiner. This provides a chance to potentially increase your marks if there were any mistakes in the initial grading. The application process is typically conducted online on the DHSE website soon after the result declaration. The window for applying is brief, so act swiftly.

#plustwo #plustworevaluation #2024 #plustworesult #plustwosay

Share Now:

Leave a Reply

Your email address will not be published. Required fields are marked *