November 25, 2024
HSS

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2024: അപേക്ഷ എങ്ങനെ?

  • May 9, 2024
  • 1 min read
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2024: അപേക്ഷ എങ്ങനെ?
Share Now:

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2024-25 അധ്യയന വർഷത്തിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ 2024 മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

  • ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29
  • ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5
  • രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12
  • മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.

മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

Plus One പ്രവേശന യോഗ്യത

വിദ്യാർത്ഥികൾ SSLC ( കേരള സിലബസ്), CBSE, ICSE, THSLC എന്നിവയിൽ ഏതെങ്കിലും ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിച്ചു വിജയിച്ചവരായിരിക്കണം. അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ SSLC ക്കു തുല്യമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിച്ചു വിജയിച്ചവരായിരിക്കണം. പൊതു പരീക്ഷയിലെ എല്ലാ പേപ്പറിലും കുറഞ്ഞത് D+ ഗ്രേഡോ തുല്യമായ മാർക്കോ നേടിയിരിക്കണം. അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് 2023 ജൂൺ മാസം ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം.


ശ്രദ്ധിക്കുക: CBSE യിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് CBSE സ്‌ട്രീമിൽ നിന്നു മാറണമെങ്കിൽ CBSE യുടെ ബോർഡ് തല പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്. മാത്രമല്ല അപേക്ഷിക്കുമ്പോൾ മൈഗ്രേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്.

Plus One അപേക്ഷ സമർപ്പിക്കേണ്ട വിധം

പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

  • പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി വെബ്സൈറ്റായ https://www.admission.dge.kerala.gov.in കയറുക.
  • അതിൽ “Click for Higher Secondary Admission” എന്ന ഓപ്ഷനിൽ കയറുക.
  • പ്രവേശിച്ച ശേഷം”Create Candidate Login -SWS” എന്നതിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുക.
  • ലോഗിൻ ചെയ്ത ശേഷം വേണ്ട വിവരങ്ങൾ അപേക്ഷയിൽ ഫിൽ ചെയ്യുക.
  • കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് സ്വന്തമായി ഓൺലൈനിൽ അപേക്ഷിക്കാം.
  • തുടർന്ന് അപേക്ഷ സമർപ്പണം, അപേക്ഷാ വിവരങ്ങളുടെ പരിശോധന, ട്രെയിൽ അലോട്ട്മെൻ്റ് പരിശോധന, ഓപ്ഷൻ പുനക്രമീകരണം, അലോട്ട്മെൻ്റുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ട രേഖകൾ സമർപ്പിക്കൽ, ഫീസ് ഒടുക്കൽ എന്നിവയെല്ലാം അപേക്ഷകർ നിർവഹിക്കേണ്ടതാണ്.

ആവശ്യമായ രേഖകൾ

  • പത്താം ക്ലാസ്സ് മാർക്ക് ലിസ്റ്റ് (സ്കാൻ ചെയ്ത കോപ്പി)
  • തുല്യത സർട്ടിഫിക്കറ്റ് (സ്കാൻ ചെയ്ത കോപ്പി)
  • മൈഗ്രേഷൻ സർട്ടിഫിക്കറ്റ്(For CBSE) (സ്കാൻ ചെയ്ത കോപ്പി)
  • പാസ്സ്പോർട്ട് സൈസ് ഫോട്ടോ
  • വിഭിന്ന ശേഷി വിഭാഗത്തിൽ (PWD) ഉൾപ്പെടുന്നവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും കൈവശം വക്കണം.

ഫീസ് ഘടന

ഇനങ്ങൾസയൻസ് ഗ്രൂപ്പ്ഹ്യുമാനിറ്റീസ്/ കോമേഴ്സ് ഗ്രൂപ്പുകൾ
അഡ്മിഷൻ ഫീസ്50 രൂപ50 രൂപ
ലൈബ്രറി ഫീസ്25 രൂപ25 രൂപ
കലണ്ടർ ഫീസ്25 രൂപ25 രൂപ
വൈദ്യ പരിശോധന ഫീസ്25 രൂപ25 രൂപ
ഓഡിയോ വിഷ്വൽ യൂണിറ്റ് ഫീസ്30 രൂപ30 രൂപ
സ്പോർട്സ് & ഗെയിംസ് ഫീസ്50 രൂപ50 രൂപ
സ്റ്റേഷനറി ഫീസ്25 രൂപ25 രൂപ
അസോസിയേഷൻ ഫീസ്25 രൂപ25 രൂപ
യൂത്ത് ഫെസ്റ്റിവൽ ഫീസ്50 രൂപ50 രൂപ
മാഗസിൻ ഫീസ്25 രൂപ25 രൂപ
കോഷൻ ഡെപ്പോസിറ്റ്150 രൂപ100 രൂപ
  • ലാബ് സൗകര്യങ്ങൾ ആവശ്യമുള്ള വിഷയങ്ങൾക്ക് 50 രൂപ വീതം.
  • കമ്പ്യൂട്ടർ സൗകര്യങ്ങൾ ആവശ്യമുള്ള വിഷയങ്ങൾക്ക് 50 രൂപ വീതം.

വിശദ വിവരങ്ങൾ അറിയാനായി സംസ്ഥാന ഹയർ സെക്കൻഡറി ഏകജാലക സംവിധാനത്തിൻ്റെ സൈറ്റ് സന്ദർശിക്കാം https://hscap.kerala.gov.in/

Summary: Application for Kerala State Higher Secondary Plus one admission of the academic year 2024-25 is now open via Eka Jalakam (Single Window System).

#HigherSecondary #PlusOne

Share Now: