യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 25 നവംബർ 2024
നവംബർ 25, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (PG – CCSS – 2021, 2022, 2023 പ്രവേശനം)എം.കോം, എം.ബി.എ, എം.സി.ജെ, എം.ടി.എ., മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേ ഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാ തെ ഡിസംബർ 9 വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
രണ്ട്, നാല് സെമസ്റ്റർ ( 2020, 2021 പ്രവേശനം ) എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ജൂലൈ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 9 വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ മൂന്നാം വർഷ (2020 പ്രവേശനം മുതൽ) ബി.എച്ച്.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ക്ക് പിഴ കൂടാതെ ഡിസംബർ 9 വരെയും 190/- രൂപ പിഴയോടെ 16 വരെയും അപേക്ഷി ക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
പരീക്ഷ
വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ (2014, 2015 പ്രവേശനം) ബാച്ചിലർ ഓഫ് ഇൻറ്റീരിയർ ഡിസൈൻ ഏപ്രിൽ 2019 സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകൾ 2025 ജനുവരി 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
കേരള സർവകലാശാല
ഒന്നാം വർഷ എം.എഡ്. പ്രവേശനം – സംവരണ വിഭാഗങ്ങൾക്ക് – സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എം.എഡ്. കോഴ്സിലേയ്ക്ക് 2024 നവംബർ 27 ന് കേരളസർവകലാശാല ആസ്ഥാനത്ത് വച്ചും നവംബർ 29, 30 തീയതികളിൽ അതാത് കോളേജിൽ വച്ചും സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നതാണ്. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (for candidates of other Universities), Non Creamy Layer Certificate (for SEBC Candidates), കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (SC, ST Candidates ) EWS സർട്ടിഫിക്കറ്റ്, Medical (for Differently Abled Candidates), മറ്റ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതാണ്.
അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം (authorization letter) നൽകി പ്രതിനിധിയെ അയക്കാവുന്നതാണ്. നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക് ലിസ്റ്റിലെ വിദ്യാർത്ഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതാണ്
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എം.എഡ്. 2022-2024 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
കേരളസർവകലാശാല 2025 ജനുവരിയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2022 & 2015 സ്കീം – റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2016 – 2021 അഡ്മിഷൻ & മേഴ്സി ചാൻസ് -2015 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in)
കേരളസർവകലാശാല 2025 ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2022 & 2015 സ്കീം – റെഗുലർ – 2023 അഡ്മിഷൻ, സപ്ലിമെന്ററി -2016 – 2021 അഡ്മിഷൻ & മേഴ്സി ചാൻസ് -2015 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in)
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2023 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 നവംബർ 26 മുതൽ ഡിസംബർ 03 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
സീറ്റൊഴിവ്
കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി : ഒരു വർഷം, ക്ലാസുകൾ : രാവിലെ 7 മുതൽ 9 വരെ, കോഴ്സ് ഫീസ് : Rs. 19500 /-, അപേക്ഷ ഫീസ് : 100 രൂപ, 2024 ഡിസംബർ 06 വരെ അപേക്ഷിക്കാം, ഉയർന്ന പ്രായപരിധി ഇല്ല. അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം പി.എം.ജി. ജംഗ്ഷനിലുള്ള സ്റ്റുഡന്റ്സ് സെന്റർ ക്യാമ്പസ്സിലെ CACEE ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : 0471-2302523.
കണ്ണൂർ സർവകലാശാല
ഹാൾ ടിക്കറ്റ്
27-11-2024 നു തുടങ്ങുന്ന, (2023 പ്രൈവറ്റ് രെജിസ്ട്രേഷൻ – ഒന്നാം സെമസ്റ്റർ എം കോം അഡ്മിഷൻ റെഗുലർ ) നവംബർ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 27.11.2024 വരെയും പിഴയോടു കൂടി 28.11.2024 വരെയും അപേക്ഷിക്കാവുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here