June 23, 2026
Study Materials

‘കീ ടു എൻട്രൻസ്’ മോക്ക് ടെസ്റ്റ്

  • April 16, 2025
  • 1 min read
‘കീ ടു എൻട്രൻസ്’ മോക്ക് ടെസ്റ്റ്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി തലങ്ങളിൽ പഠിക്കുന്ന എൻട്രൻസ് പരീക്ഷകളിൽ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ പരിശീലനം നൽകുന്ന കൈറ്റ് വിക്ടേഴ്സിൻ്റെ ‘കീ ടു എൻട്രൻസ്’ പ്രോഗ്രാമിന്റെ മോക്ക് ടെസ്റ്റ് ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. സാമ്പത്തിക പിന്നോക്കാവസ്ഥയോ നഗര-ഗ്രാമ വ്യത്യാസമോ ഇല്ലാതെ എല്ലാവർക്കും പൊതുപ്രവേശന പരീക്ഷയെഴുതാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓൺലൈൻ പരിശീലന പരിപാടി കൈറ്റ് വിക്ടേഴ്സ് ഒരുക്കിയിരിക്കുന്നത്.



‘കീ ടു എൻട്രൻസ്’ ഓൺലൈൻ പ്ലാറ്റ്ഫോമിൽ (entrance.kite.kerala.gov.in) ഇതിനോടകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് മോക്ക് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്.



പരിപാടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികളും മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്നു എന്ന് അതത് സ്കൂൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണമെന്നും, ഇതിനായുള്ള ആവശ്യമായ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകണമെന്നും അറിയിപ്പിൽ പറയുന്നു.

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷയെഴുതുന്നതിന് ആത്മവിശ്വാസം നൽകുന്ന ഈ സൗജന്യ പരിശീലന പരിപാടി ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.



Summary: Mock tests by KITE for Higher secondary students for upcoming entrnace exams.

Leave a Reply

Your email address will not be published. Required fields are marked *