AIIMS ൽ ബി.എസ്.സി, എം.എസ്.സി പ്രവേശനം; രജിസ്ട്രേഷൻ മെയ് 7 വരെ
ന്യൂ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി, എം.എസ്.സി കോഴ്സുകളിലെ 2025-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ മെയ് 7 വരെ.
കോഴ്സുകൾ
ബി.എസ്.സി (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്.സി. പാരാമെഡിക്കൽ കോഴ്‌സുകൾ.
എം.എസ്.സി: വിവിധ എം.എസ്.സി കോഴ്സുകൾ, എം.എസ്.സി നഴ്‌സിങ്, എം. ബയോ ടെക്നോളജി.
എല്ലാ കോഴ്സുകൾക്കും രണ്ടുഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം.
അപേക്ഷ
ആദ്യ ഘട്ടം, ബേസിക് രജിസ്ട്രേഷനാണ്. ഏതെങ്കിലും പ്രോഗ്രാമിൽ താൽപര്യമുള്ളവർ aiimsexams.ac.in വഴി ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
ബേസിക് രജിസ്ട്രേഷൻ സ്വീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷൻ കോഡ് രൂപപ്പെടുത്താനും തുടർന്ന് അപേക്ഷ ഫീസടയ്ക്കാനും പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്:aiimsexams.ac.in.
Summary: Basic registration for B.Sc and M.Sc courses at AIIMS New Delhi and other AIIMS centers for 2025 admission is open until May 7.




