ഉന്നത വിദ്യാഭ്യാസ (KSHEC) സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ സർവ്വകലാശാലകളോട് അഫിലിയേറ്റു ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ 2024-25 അധ്യയനവർഷം ഒന്നാം വർഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽനിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ (KSHEC) സ്കോളർഷിപ്പ് വിതരണത്തിനുവേണ്ടി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷകൾ scholarship.kshec.kerala.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് 2025 ഫെബ്രുവരി 15 മുതൽ 2025 മാർച്ച് 15 വരെ ഓൺലൈനായി സമർപ്പിക്കാം.
ആർക്കെല്ലാം അപേക്ഷിക്കാം ?
സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിൽ, എയ്ഡഡ് കോഴ്സുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും FYUGP പ്രകാരം പഠിക്കുന്നവർക്കും അപേക്ഷിക്കാം.
കൂടാതെ, സമാനമായ കോഴ്സുകൾക്ക് ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും അപേക്ഷിക്കാൻ അർഹരാണ്. അപേക്ഷകർ ഇന്ത്യൻ പൗരൻമാരായിരിക്കണം. പ്രൊഫഷണൽ കോഴ്സുകൾക്കും/ സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല.
പ്രധാന തീയ്യതികൾ
- ഓൺലൈനായി വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 മാർച്ച് 15.
- രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2025 മാർച്ച് 25.
- സ്ഥാപന മേധാവികൾ ഓൺലൈൻ മുഖേന Verification ഉം Approval ഉം പൂർത്തിയാക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 10.
അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയും പൂർണവും ആണെന്ന് അപേക്ഷകർ ഉറപ്പുവരുത്തേണ്ടതാണ്. പ്രസ്തുത വിവരങ്ങൾ അവ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരും സ്ഥാപനമേധാവികളും വീണ്ടും പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടതാണ്. (തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള അപേക്ഷകൾ യാതൊരറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും.
Summary: Kerala State Higher Education Council (KSHEC) is inviting aplications for their KSHEC 2025 Scholarship.This scholarship is for Degree/IHRD college students.




