June 23, 2026
General

KEAM ’25 രജിസ്ട്രേഷൻ തുടങ്ങി

  • February 23, 2025
  • 1 min read
KEAM ’25 രജിസ്ട്രേഷൻ തുടങ്ങി

കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി മെഡിക്കൽ മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങി. വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനിൽ മാർ ച്ച് 10 വരെ അപേക്ഷിക്കാം.

ഫാർമസിക്ക് ഈ പ്രാവശ്യം മുതൽ പ്രത്യേക പരീക്ഷയാകും. കേരളത്തിൽ എല്ലാ ജില്ലകളിലും സെന്ററുണ്ട്. മുംബൈ, ന്യൂഡൽഹി, ദുബൈ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്.ബഹറിൻ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സെന്റർ അനുവദിക്കും.

എൻജിനിയറിങ് (ബിടെക് ),ബിആർക്ക് (ആർക്കിടെക്ചർ),മെഡിക്കൽ എംബിബി എസ്, ബിഡിഎസ്, ബിഎച്ച്. എംഎസ്,ബി എഎം എസ്, ബിഎസ്.എം എസ്, ബിയു എംഎസ്).



മെഡിക്കൽ അനുബന്ധം: ബിഎസ് സി (ഓണേഴ്സ്) അഗ്രികൾച്ചർ, ബി.എസ് സി (ഓണേഴ്സ് ) ഫോറസ്ട്രി, ബി.എസ്.സി (ഓണേഴ്സ് കോ ഓപ്പറേഷൻ & ബാങ്കം ഗ്/അഗ്രി ബിസിനസ് മാനേജ്മെന്റ്, ബി. എസ് സി (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് & എൻവിയോൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കാർഷിക സർവ്വകലാശാല),ബിവിഎസ് സി & എഎച്ച് (വെറ്ററിനറി ), ബിഎഫ്എസ് സി (ഫിഷറിസ്), ബിഫാം (ഫാർമസി).

ഫാർമസിക്ക് മാത്രമേ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ പരിക്ഷ നടത്തുന്നുള്ളൂ. മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനം നിറ്റ് യുജി 2025 സ്കോറടിസ്ഥാനത്തിലാണ്. ആർക്കിടെക്ച്ചർ പ്രവേശനം നാറ്റാ (NATA) സ്കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും തുല്യാനുപാതത്തിൽ പരിഗണിച്ചാണ്. ഇവരെല്ലാവരും കേരളത്തിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കണം.



പരീക്ഷ

ഓൺലൈൻ രീതിയിൽ ഏപ്രിൽ 22 മുതൽ 30 വരെയാണ് പരീക്ഷ. ഏപ്രിൽ പത്ത് മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. 150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷയാണിത്. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. മാത്തമാറ്റികസിൽ 75, ഫിസിക്സിൽ 45,കെമിസ്ട്രിയിൽ 30 വീതം ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും.

ഫാർമസി പരീക്ഷയിൽ ഫിസിക്സ്,കെമിസ്ട്രി പേപ്പറുകളിൽ യഥാക്രമം 30, 45 ചോദ്യങ്ങളുണ്ടാകും. 90 മിനിറ്റ് പരീക്ഷയാണിത്. പ്ലസ് ടുവിൽ ഫിസിക്സ്,കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിനും തുല്യ പരിഗണന നൽകിയാണ് എഞ്ചിനീയറിംഗ് റാങ്ക് പട്ടിക തയ്യാറാക്കുക.



അപേക്ഷ

അപേക്ഷകന് 2025 ഡിസംബർ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല . മെഡിക്കൽ മെഡിക്കൽ അനു ബന്ധ കോഴ്സുകളുടെ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിയ്ക്കണം.

എൻജിനീയറിംഗ് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിയ്ക്കണം.



പ്ലസ് ടുവിൽ കെമിസ്ട്രി പഠിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചില്ലെ ങ്കിൽ ബയോടെക്നോളജിയും ഇവ മൂന്നും പഠി ച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാം വിഷ യമായി പരിഗണിക്കും. ബി ഫാം പ്രവേശനത്തിന് ഇംഗ്ലീഷ്,ഫി സിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് ബയോളജി പഠിച്ച് പ്ലസ് ടു ജയിച്ചിരിക്കണം.

www.cee.kerala.gov.in വഴി മാർച്ച് 10 വൈകിട്ട് 5 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ജനനതീ യതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നി വ അപേക്ഷയോടൊപ്പം സമർപ്പിക്കണം.



യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് മാർച്ച് 15 വരെ അവസരമുണ്ട്. എല്ലാ കോഴ്സുകൾക്കും ഒറ്റ അപേക്ഷ മതി. അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് കമീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ട.

Summary: KEAM 2025 registration has started.

Leave a Reply

Your email address will not be published. Required fields are marked *