June 23, 2026
Featured News HSS

പ്ലസ് വൺ പ്രവേശനം: പ്രധാന തീയതികൾ

  • May 21, 2025
  • 1 min read
പ്ലസ് വൺ പ്രവേശനം: പ്രധാന തീയതികൾ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശന തീയതികൾ പ്രഖ്യാപിച്ചു. വിവിധ അലോട്ട്‌മെന്റുകൾക്കും അപേക്ഷ സമർപ്പണത്തിനുമുള്ള തീയതികൾ താഴെ നൽകുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ തീയതികൾ ശ്രദ്ധിച്ച് അപേക്ഷകൾ കൃത്യസമയത്ത് സമർപ്പിക്കാൻ ശ്രദ്ധിക്കുക.

പ്രധാന തീയതികൾ (മുഖ്യ അലോട്ട്‌മെന്റ്):

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ തുടങ്ങുന്ന തീയതി: 14/05/2025
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 20/05/2025
  • ട്രയൽ അലോട്ട്‌മെന്റ് തീയതി: 24/05/2025
  • ഒന്നാം അലോട്ട്‌മെന്റ് തീയതി: 02/06/2025
  • മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്ന തീയതി: 17/06/2025
  • ക്ലാസ്സുകൾ തുടങ്ങുന്ന തീയതി: 18/06/2025

സ്പോർട്സ് ക്വാട്ട അഡ്മിഷൻ തീയതികൾ:

  • ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി: 24/05/2025
  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 29/05/2025
  • ഒന്നാം അലോട്ട്മെന്റ് തീയതി: 03/06/2025
  • അവസാന അലോട്ട്മെന്റ് തീയതി: 16/06/2025

കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ തീയതികൾ:

  • അപേക്ഷകൾ സ്വീകരിക്കുന്ന തീയതി: 29/05/2025
  • അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 05/06/2025
  • റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 09/06/2025
  • അഡ്മിഷൻ തുടങ്ങുന്ന തീയതി: 10/06/2025

മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ തീയതികൾ:

  • പ്രവേശനം തുടങ്ങുന്ന തീയതി: 10/06/2025
  • പ്രവേശനം അവസാനിക്കുന്ന തീയതി: 17/06/2025
  • ഓൺലൈൻ രജിസ്ട്രേഷൻ: 10/06/2025 മുതൽ 17/06/2025 വരെ

അൺ-എയ്ഡഡ് ക്വാട്ട അഡ്മിഷൻ തീയതികൾ:

  • പ്രവേശനം തുടങ്ങുന്ന തീയതി: 10/06/2025
  • പ്രവേശനം അവസാനിക്കുന്ന തീയതി: 17/06/2025
  • ഓൺലൈൻ രജിസ്ട്രേഷൻ: 10/06/2025 മുതൽ 17/06/2025 വരെ

സപ്ലിമെന്ററി അലോട്ട്‌മെന്റ്:

മുഖ്യ അലോട്ട്‌മെന്റുകൾക്ക് ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *