SSLC മാർച്ച് 2026 ടൈംടേബിൾ: തീയതികളും സമയക്രമവും പ്രസിദ്ധീകരിച്ചു
കേരളത്തിലെ എസ്.എസ്.എൽ.സി. (SSLC) വിദ്യാർത്ഥികൾക്കായുള്ള 2026 മാർച്ച് മാസത്തെ പൊതുപരീക്ഷാ ടൈംടേബിൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. രാവിലെ നടക്കുന്ന പരീക്ഷകൾ 9:30-നാണ് ആരംഭിക്കുന്നത്. വിശദമായ ടൈംടേബിളും മറ്റ് പ്രധാന വിവരങ്ങളും താഴെ നൽകുന്നു.
| തീയതി | ദിവസം | വിഷയം | സമയ ദൈർഘ്യം |
| 05/03/2026 | വ്യാഴം | ഒന്നാംഭാഷ-പാർട്ട് 1 | 9:30 AM – 11:15 AM |
| 09/03/2026 | തിങ്കൾ | രണ്ടാം ഭാഷ (ഇംഗ്ലീഷ്) | 9:30 AM – 12:15 PM |
| 11/03/2026 | ബുധൻ | ഒന്നാം ഭാഷ-പാർട്ട് II | 9:30 AM – 11:15 AM |
| 13/03/2026 | വെള്ളി | മൂന്നാം ഭാഷ (ഹിന്ദി/ജനറൽ നോളഡ്‌ജ്) | 9:30 AM – 12:15 PM |
| 16/03/2026 | തിങ്കൾ | ഗണിതശാസ്ത്രം | 9:30 AM – 12:15 PM |
| 18/03/2026 | ബുധൻ | ഊർജ്ജതന്ത്രം | 9:30 AM – 11:15 AM |
| 23/03/2026 | തിങ്കൾ | സോഷ്യൽ സയൻസ് | 9:30 AM – 12:15 PM |
| 25/03/2026 | ബുധൻ | രസതന്ത്രം | 9:30 AM – 11:15 AM |
| 30/03/2026 | തിങ്കൾ | ജീവശാസ്ത്രം | 9:30 AM – 11:15 AM |
ഐ.ടി. പ്രാക്ടിക്കൽ പരീക്ഷാ തീയതികൾ
തിയറി പരീക്ഷകൾക്ക് മുൻപായി ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ നടത്തും. അതിന്റെ തീയതികൾ 2026 ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 14 വരെയാണ്
കുറിപ്പ്: പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാകമ്മീഷണറുടെ ഉത്തരവുകൾ എന്നിവയെ അടിസ്ഥാനമാക്കി എസ്.എസ്.എൽ.സി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്.
പരീക്ഷാ ഫീസ് അടക്കേണ്ട തീയതികൾ, അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതികൾ, വിവിധ ഫോമുകൾ, ഇൻവിജിലേറ്റർമാർക്ക് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, പരീക്ഷാ കേന്ദ്രം മേധാവികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ തുടങ്ങിയ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ അത്യാവശ്യ വിവരങ്ങളും ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കും ഈ വിജ്ഞാപനം നൽകിയിട്ടുള്ള ലിങ്കിലൂടെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.




