ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2025: അപേക്ഷ എങ്ങനെ?
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
- ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
- ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
പ്ലസ് വൺ: പ്രവേശന യോഗ്യത
വിദ്യാർത്ഥികൾ SSLC ( കേരള സിലബസ്), CBSE, ICSE, THSLC എന്നിവയിൽ ഏതെങ്കിലും ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിച്ചു വിജയിച്ചവരായിരിക്കണം. അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ SSLC ക്കു തുല്യമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിച്ചു വിജയിച്ചവരായിരിക്കണം.
പൊതു പരീക്ഷയിലെ എല്ലാ പേപ്പറിലും കുറഞ്ഞത് D+ ഗ്രേഡോ തുല്യമായ മാർക്കോ നേടിയിരിക്കണം.
ശ്രദ്ധിക്കുക: CBSE യിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് CBSE സ്‌ട്രീമിൽ നിന്നു മാറണമെങ്കിൽ CBSE യുടെ ബോർഡ് തല പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്. മാത്രമല്ല അപേക്ഷിക്കുമ്പോൾ മൈഗ്രേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- ഹയർസെക്കണ്ടറി അഡ്‌മിഷൻ ഗേറ്റ് വേ https://hscap.kerala.gov.in/ പ്രവേശിച്ച ശേഷം”Create Candidate Login -SWS” എന്നതിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുക.
- ലോഗിൻ ചെയ്ത ശേഷം വേണ്ട വിവരങ്ങൾ അപേക്ഷയിൽ ഫിൽ ചെയ്യുക.
- കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് സ്വന്തമായി ഓൺലൈനിൽ അപേക്ഷിക്കാം.
- തുടർന്ന് അപേക്ഷ സമർപ്പണം, അപേക്ഷാ വിവരങ്ങളുടെ പരിശോധന, ട്രെയിൽ അലോട്ട്മെൻ്റ് പരിശോധന, ഓപ്ഷൻ പുനക്രമീകരണം, അലോട്ട്മെൻ്റുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ട രേഖകൾ സമർപ്പിക്കൽ, ഫീസ് ഒടുക്കൽ എന്നിവയെല്ലാം അപേക്ഷകർ നിർവഹിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ
- പത്താം ക്ലാസ്സ് മാർക്ക് ലിസ്റ്റ് (സ്കാൻ ചെയ്ത കോപ്പി)
- തുല്യത സർട്ടിഫിക്കറ്റ് (സ്കാൻ ചെയ്ത കോപ്പി)
- മൈഗ്രേഷൻ സർട്ടിഫിക്കറ്റ്(For CBSE) (സ്കാൻ ചെയ്ത കോപ്പി)
- പാസ്സ്പോർട്ട് സൈസ് ഫോട്ടോ
- വിഭിന്ന ശേഷി വിഭാഗത്തിൽ (PWD) ഉൾപ്പെടുന്നവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും കൈവശം വക്കണം.
ഫീസ് ഘടന
| ഇനങ്ങൾ | സയൻസ് ഗ്രൂപ്പ് | ഹ്യുമാനിറ്റീസ്/ കോമേഴ്സ് ഗ്രൂപ്പുകൾ |
| അഡ്മിഷൻ ഫീസ് | 50 രൂപ | 50 രൂപ |
| ലൈബ്രറി ഫീസ് | 25 രൂപ | 25 രൂപ |
| കലണ്ടർ ഫീസ് | 25 രൂപ | 25 രൂപ |
| വൈദ്യ പരിശോധന ഫീസ് | 25 രൂപ | 25 രൂപ |
| ഓഡിയോ വിഷ്വൽ യൂണിറ്റ് ഫീസ് | 30 രൂപ | 30 രൂപ |
| സ്പോർട്സ് & ഗെയിംസ് ഫീസ് | 50 രൂപ | 50 രൂപ |
| സ്റ്റേഷനറി ഫീസ് | 25 രൂപ | 25 രൂപ |
| അസോസിയേഷൻ ഫീസ് | 25 രൂപ | 25 രൂപ |
| യൂത്ത് ഫെസ്റ്റിവൽ ഫീസ് | 50 രൂപ | 50 രൂപ |
| മാഗസിൻ ഫീസ് | 25 രൂപ | 25 രൂപ |
| കോഷൻ ഡെപ്പോസിറ്റ് | 150 രൂപ | 100 രൂപ |
- ലാബ് സൗകര്യങ്ങൾ ആവശ്യമുള്ള വിഷയങ്ങൾക്ക് 50 രൂപ വീതം.
- കമ്പ്യൂട്ടർ സൗകര്യങ്ങൾ ആവശ്യമുള്ള വിഷയങ്ങൾക്ക് 50 രൂപ വീതം.
വിശദ വിവരങ്ങൾ അറിയാനായി സംസ്ഥാന ഹയർ സെക്കൻഡറി ഏകജാലക സംവിധാനത്തിൻ്റെ സൈറ്റ് സന്ദർശിക്കാം https://hscap.kerala.gov.in/
Summary: Application for Kerala State Higher Secondary Plus one admission of the academic year 2025-26 is now open via Eka Jalakam (Single Window System).




