കനത്ത മഴ: വിവിധ ജില്ലകളിൽ അവധി
കേരളത്തിലെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തിലുമാണ് ഈ തീരുമാനം.
അവധി പ്രഖ്യാപിച്ച ജില്ലകൾ
തൃശൂർ: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലും മെയ് 26-ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.
ഇടുക്കി: ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 26-ന് അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. അവധി ദിവസങ്ങളിൽ യാതൊരുവിധ ക്ലാസുകളും നടത്താൻ പാടില്ലെന്നും, അങ്കണവാടി അധ്യാപകർ വീട്ടിലിരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
കാസർഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർഗോഡ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും അതിതീവ്ര മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മെയ് 26-ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. കെ. ഇമ്പശേഖർ ഐ.എഫ്.എസ് ആണ് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
വയനാട്: വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും അതിതീവ്ര മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, അങ്കണവാടികൾ, മദ്രസകൾ, സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 26-ന് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.
എറണാകുളം: ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 26-ന് അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
കണ്ണൂർ: കണ്ണൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ (26/05/2025) പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മഴയുടെ തീവ്രതയും പൊതുജന സുരക്ഷയും കണക്കിലെടുത്താണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കോഴിക്കോട്: നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ്
അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക്
അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അങ്കണവാടികൾ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ
ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
അവധി ബാധകം.




