June 23, 2026
Events

ISRO യുവ ശാസ്ത്രജ്ഞ പരിപാടി (YUVIKA) 2025-ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

  • March 5, 2025
  • 1 min read
ISRO യുവ ശാസ്ത്രജ്ഞ പരിപാടി (YUVIKA) 2025-ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന “യുവ ശാസ്ത്രജ്ഞ പരിപാടി” (YUVIKA) 2025-ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും താൽപര്യമുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് ബഹിരാകാശ സാങ്കേതികവിദ്യ, ശാസ്ത്രം, ആപ്ലിക്കേഷനുകൾ എന്നിവയിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. “Catch them young” എന്ന ലക്ഷ്യത്തോടെയാണ് ISRO ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രധാന വിവരങ്ങൾ:

Serial No.ActivitiesDate
1.Announcement of ProgrammeFeb. 24, 2025
2Registration startsFeb. 24, 2025
3Registration endsMar. 23, 2025
4Release of First selection listApr. 07, 2025
5Reporting by Selected students at respective ISRO centresMay 18, 2025 or as intimated by ISRO through registered email of the student.
6YUVIKA ProgrammeMay 19-30,2025
7Send-off date for selected students from respective centreMay 31 , 2025
  • ലക്ഷ്യം: വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അടിസ്ഥാനപരമായ അറിവ് നൽകുക.
  • യോഗ്യത: 2025 ജനുവരി 1-ന് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ.

  • തെരഞ്ഞെടുപ്പ് മാനദണ്ഡം:
    • 8-ാം ക്ലാസ് പരീക്ഷയിലെ മാർക്ക് (50%)
    • ഓൺലൈൻ ക്വിസിലെ പ്രകടനം (10%)
    • ശാസ്ത്രമേളകളിലെ പങ്കാളിത്തം (2/5/10%)
    • ഒളിമ്പ്യാഡ് റാങ്ക് (2/4/5%)
    • കായിക മത്സരങ്ങളിലെ വിജയം (2/4/5%)
    • സ്കൗട്ട്, ഗൈഡ്, എൻ.സി.സി, എൻ.എസ്.എസ് അംഗത്വം (5%)
    • ഗ്രാമീണ സ്കൂളുകളിൽ പഠിക്കുന്നവർക്ക് പ്രത്യേക പരിഗണന (15%)

  • പരിപാടി നടക്കുന്ന കേന്ദ്രങ്ങൾ:
    • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (IIRS), ഡെറാഡൂൺ.
    • വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC), തിരുവനന്തപുരം.
    • സതീഷ് ധവാൻ സ്പേസ് സെന്റർ (SDSC) ശ്രീഹരിക്കോട്ട.
    • യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ (URSC), ബംഗളൂരു.
    • സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (SAC), അഹമ്മദാബാദ്.
    • നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), ഹൈദരാബാദ്.
    • നോർത്ത്-ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (NE-SAC), ഷില്ലോംഗ്.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ യാത്രാ ചെലവുകൾ (II AC ട്രെയിൻ അല്ലെങ്കിൽ AC ബസ്) ISRO വഹിക്കും. കോഴ്സ് മെറ്റീരിയൽ, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നിവയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ISRO-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Summary: Indian Space Research Organisation is organising a special programme for School Children called “Young Scientist Programme” “YUva VIgyani KAryakram”, YUVIKA, to impart basic knowledge on Space Technology, Space Science and Space Applications to the younger students in emerging trends in space science and technology amongst the youngsters, who are the future building blocks of our nation.

1 Comment

  • I am interested Youvika

Leave a Reply

Your email address will not be published. Required fields are marked *