June 23, 2026
Career News

മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്സ്: 2025 അധ്യയന വർഷത്തേക്ക് ഇപ്പോൾ അപേക്ഷിക്കാം

  • August 1, 2025
  • 1 min read
മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്സ്: 2025 അധ്യയന വർഷത്തേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം, 2025 അധ്യയന വർഷത്തിലെ മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി (M.Sc Medical Physiology) കോഴ്‌സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ജൂലൈ 30 മുതൽ ഓഗസ്റ്റ് 16 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാ രീതിയും ഫീസും

അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷാ ഫീസ് ഓൺലൈൻ വഴിയോ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടയ്ക്കാവുന്നതാണ്. വ്യക്തിഗത, അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

യോഗ്യതാ മാനദണ്ഡങ്ങൾ

കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ് റെഗുലർ ഡിഗ്രി കോഴ്സുകൾക്ക് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അല്ലെങ്കിൽ, ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച റെഗുലർ ബി.എസ്.സി നഴ്സിംഗ്, ബി.ഫാം, ബി.പി.ടി, ബി.എസ്.സി അലൈഡ് മെഡിക്കൽ കോഴ്സുകൾക്ക് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രവേശന നടപടിക്രമം

അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്സിലേക്കുള്ള പ്രവേശനം.

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 0471-2560361, 362, 363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Summary:

Applications are invited for the Master of Medical Physiology course for the 2025 academic year, as per the prospectus approved by the Government of Kerala. Eligible candidates can apply online or by paying the fee at Federal Bank branches between July 30 and August 16. The application fee is Rs. 1200 for the general category and Rs. 600 for SC/ST. Applicants must have passed MBBS, BDS, BAMS, BHMS, BUMS, B.Sc Nursing, B.Pharm, BPT, or B.Sc Allied Medical courses with 50% marks from a Health University recognized by Kerala, along with the respective State Council registration. Admission will be based on a centralized allotment through a rank list prepared based on the total marks of the academic qualification examination. For more details, contact 0471-2560361, 362, 363, 364.

Leave a Reply

Your email address will not be published. Required fields are marked *