June 23, 2026
Career News

ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

  • July 30, 2025
  • 1 min read
ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

അരുവിക്കര ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. കോഴ്സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും.

ആറ് ആഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും. കോഴ്‌സിന് ചേരാൻ താൽപര്യമുളളവർ ആഗസ്റ്റ് 5 രാവിലെ 10 ന് മണിക്ക്‌ നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വച്ച് നടത്തുന്ന സ്‌പോട്ട് അഡ്മിഷനിൽ ആവശ്യമായ അസ്സൽ രേഖകളും ഫീസുമായി എത്തണം. വിശദവിവരങ്ങൾക്ക്: 0472-2812686, 9074141036, 9895543647, 8606748211, 7356902560.

Leave a Reply

Your email address will not be published. Required fields are marked *