പ്ലസ് വൺ പ്രവേശനം: വേക്കൻസി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള വേക്കൻസി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്കാണ് ഈ അവസരം. നിലവിലുള്ള വേക്കൻസി സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി ജൂലൈ 29 രാവിലെ 10 മണി മുതൽ ജൂലൈ 30 വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ വേക്കൻസി പ്രവേശനത്തിനായി അപേക്ഷിക്കാൻ സാധിക്കുകയില്ല. വേക്കൻസി അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്ന വെബ്സൈറ്റ് www.hscap.kerala.gov.in-ൽ ജൂലൈ 29 രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for Vacant Seats’ എന്ന ലിങ്കിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. പ്രസിദ്ധീകരിച്ച വേക്കൻസികൾക്കനുസരിച്ച് എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.
മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളിലെ ഒഴിവുകൾ
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള 15 മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളിലെയും പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിലുള്ള 6 മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളിലെയും ഒഴിവുകൾ ജൂലൈ 29 രാവിലെ 9 മണിക്ക് വെബ്സൈറ്റിൽ സ്പോട്ട് അഡ്മിഷനായി പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
പുതുക്കിയ വിവരങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും www.hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Summary
The Kerala Higher Secondary department has invited applications for Plus One admission in vacant seats. Students who have not yet received an allotment in the merit quota can apply from July 29 to July 30, 2025. Current admitted students are ineligible. The vacancy list will be published on www.hscap.kerala.gov.in on July 29 at 9 AM. Applications must be submitted through the ‘Apply for Vacant Seats’ link in the candidate login. Vacancies in Model Residential Higher Secondary Schools under Scheduled Tribe and Scheduled Caste Development Departments will also be published for spot admission on the same date.




