June 23, 2026
Career News

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

  • July 22, 2025
  • 1 min read
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

2025 അദ്ധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്സ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അപേക്ഷകർക്ക് റാങ്ക് ലിസ്റ്റിൽ ആക്ഷേപമുള്ള പക്ഷം ലോഗിൻ ചെയ്ത് പരാതികൾ ഓൺലൈനായി തന്നെ 2025 ജൂലൈ 22 വൈകിട്ട് 5 മണിയ്ക്കകം ഓൺലൈനായി സമർപ്പിക്കേ ണ്ടതാണ്. ഈ മെയിൽ വഴിയോ നേരിട്ടോ ഉള്ള പരാതികൾ പരിഗണി ക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *