June 23, 2026
Career News

കേരള എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം – 2025 ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

  • July 19, 2025
  • 1 min read
കേരള എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം – 2025 ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായുള്ള ട്രയൽ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. 16.07.2025 വൈകുന്നേരം 4.30 മണി വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ അലോട്ട്മെന്റ് യഥാർത്ഥ പ്രവേശനം ഉറപ്പു വരുത്തുന്നില്ല.

വിദ്യാർത്ഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ്/കോളേജ് സാധ്യത മാത്രമാണ് ട്രയൽ അലോട്ട്മെന്റ് സൂചിപ്പിക്കുന്നത് (സൂചന : പ്രോസ്പെക്ട്സ് നിർദേശം 11:5:10). ട്രയൽ അലോട്ട്മെന്റിന്റെ ഫലങ്ങളെ മാത്രം അടിസ്ഥാനമാക്കി നിലവിലുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ ഇല്ലാതാക്കുകയോ മനസ്സിലാക്കി ചെയ്യേണ്ടതില്ല. സാധ്യതകൾ ഒരു വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും ഇതിനോടകം നൽകിയ ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും 18.07.2025 വൈകുന്നേരം 4 മണി വരെ സമയം ലഭ്യമാണ്.

ഹെൽപ് ലൈൻ നമ്പർ : 0471 – 2332120, 2338487

Leave a Reply

Your email address will not be published. Required fields are marked *