June 23, 2026
Career News

കാലിക്കറ്റ് സർവകലാശാല 2025-26: ബിരുദ പ്രവേശന ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

  • June 17, 2025
  • 1 min read
കാലിക്കറ്റ് സർവകലാശാല 2025-26: ബിരുദ പ്രവേശന ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല 2025-2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം. https://admission.uoc.ac.in/admission?pages=ug

2025 ജൂണ്‍ 18ന് വൈകീട്ട് 3 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ വിദ്യാർത്ഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) 2025 ജൂണ്‍ 18ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും.ഇതിനായി വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്.

തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. Edit/Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും. പ്രസ്ഥുത അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം റഗുലർ അലോട്ട്മെന്റുകൾക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.


തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ്റ് റദ്ദാക്കപ്പെടുന്നതായിരിക്കും അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള അവസാന അവസരമാണിത് ആയതിനാൽ അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക് കൃത്യമാണെന്നും, NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സർ ട്ടിഫിക്കറ്റുകൾ +2 തലത്തിലുള്ളതാണെന്നും നോൺ-ക്രീമിലെയർ, EWS സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023,2024 & 2025 വർഷങ്ങളിൽ VHSE- NSQF സ്കീമിൽ +2 പാസായ വിദ്യാർത്ഥികൾ NSQF ബോർഡാണ് അപേക്ഷയിൽ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

summary

Calicut University has published the trial allotment for undergraduate admissions for the academic year 2025–2026 (UGCAP 2025). Students can check their allotment through the Student Login link on the official admission portal: https://admission.uoc.ac.in/admission?pages=ug.

The trial allotment will be available for review until 3 PM on June 18, 2025. Candidates can edit their submitted applications (except for name, mobile number, and email ID) during this period using the Edit/Unlock link after logging in. After making corrections, students must download and retain the printout of the updated application.

Leave a Reply

Your email address will not be published. Required fields are marked *