June 23, 2026
Career News

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രവേശനം ജൂൺ 16, 17 തീയതികളിൽ 

  • June 15, 2025
  • 1 min read
പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ്  പ്രവേശനം ജൂൺ 16, 17 തീയതികളിൽ 

ഹയർസെക്കൻഡറി പ്രവേശനം: പ്രധാന അറിയിപ്പുകൾ

2025-26 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് ഫലം 2025 ജൂൺ 16-ന് രാവിലെ 10 മണി മുതൽ ലഭ്യമാകും. പ്രവേശന നടപടികൾ ജൂൺ 16 രാവിലെ 10 മണിക്ക്‌ ആരംഭിച്ച് ജൂൺ 17 വൈകുന്നേരം 5 മണിക്ക്‌ അവസാനിക്കും.

അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS-ലെ “Third Allot Results” ലിങ്കിലൂടെ ലഭിക്കുന്നതാണ്.

പ്രവേശന നടപടിക്രമങ്ങൾ

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ കാൻഡിഡേറ്റ് ലോഗിനിലെ “Third Allot Results”എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള സ്കൂളിൽ രക്ഷകർത്താവിനനോടടൊപ്പം പ്രവേശനത്തിനായി ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. പ്രവേശന സമയത്ത് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് എടുത്ത് നൽകേണ്ടതാണ്.

ഒന്നും രണ്ടും അല്ലോട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അല്ലോട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്ററിന്റെ ആവശ്യമില്ല.


ശ്രദ്ധിക്കുക: സ്ഥിരപ്രവേശനം നിർബന്ധം

താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടാകില്ല. അതിനാൽ, അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർത്ഥികെള തുടർന്നുള്ള സപ്ലിമെന്ററി അല്ലോട്മെന്റുകളിൽ പരിഗണിക്കില്ല.

വിദ്യാർത്ഥികൾക്ക് അവർ അപേക്ഷിച്ച സ്കൂളുകളിലെയും കാറ്റഗറി തിരിച്ചുള്ളതുമായ അവസാന റാങ്ക് വിവരങ്ങൾ പരിശശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ജൂൺ 17 ന് വൈകുന്നേരം 5 മണിക്ക് മുൻപായി സ്കൂളുകളിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്.

മറ്റ് ക്വാട്ടാ പ്രവേശനങ്ങളും സപ്ലിമെന്ററി അല്ലോട്മെന്റും

മെറിറ്റ് ക്വാട്ട മൂന്നാം അല്ലോട്മെന്റിനോടടൊപ്പം, സ്പോർട്സ് ക്വാട്ട രണ്ടാം അലോട്ട്മെന്റ്,കമ്മ്യൂണിറ്റി ക്വാട്ട,മാനേജ്‍മെന്റ് ക്വാട്ട, അൺ എയ്ഡഡ് ക്വാട്ട അഡ്മിഷൻ എന്നിവയുംനടക്കുന്നുണ്ട്. വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കേണ്ടതാണ്. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയാൽ മെറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധ്യമല്ല.

ഇതുവെര അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അല്ലോട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലമമോ ഓപ്ഷനുകൾ നൽകാത്തതിനാലലോ അല്ലോട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അല്ലോട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാവുന്നതാണ്.


Summary

The Plus One third allotment admission for the 2025-26 academic year in Kerala will takeplace on June 16 and 17. Results will be available on the HSCAP website from June 16, 10 AM. Students must report to their allotted schools with original certificates by June 17, 5 PM.Permanent admission is mandatory for all allotted students.

Supplementary allotments will be available for those who could not apply or secure admission in the main phase. Admissions for Sports Quota, Community Quota, Management Quota, and Unaided Quota will also occur during the same period.

Leave a Reply

Your email address will not be published. Required fields are marked *