June 23, 2026
Career News

ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം

  • May 31, 2025
  • 1 min read
ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം

കേരളത്തിലെ 108 സർക്കാർ ഐ.ടി.ഐ.കളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേക്ക് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട രീതി

ഐ.ടി.ഐ.കളിൽ പ്രവേശനത്തിന് ഓൺലൈൻ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in പോർട്ടൽ വഴിയും https://det.kerala.gov.in ലെ ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

പ്രോസ്‌പെക്ടസും മാർഗ്ഗനിർദ്ദേശങ്ങളും

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും വകുപ്പ് വെബ് സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്.

അപേക്ഷാ ഫീസ്

വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഐ.ടി.ഐ.കളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

റാങ്ക് ലിസ്റ്റും പ്രവേശന സാധ്യതയും

അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ.ടി.ഐ.യുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐ.കളിലേക്കുള്ള പ്രവേശന സാധ്യത വിലയിരുത്താവുന്നതാണ്. റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐ.കളിലും പ്രസിദ്ധീകരിക്കും.

എസ്.എം.എസ്. അലേർട്ടുകൾ

അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്.എം.എസ്. മുഖേനയും ലഭ്യമാകും.

പ്രവേശനം ഉറപ്പാക്കാൻ

പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി അഡ്മിഷൻ ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കണം. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ അപേക്ഷകർക്ക് സ്വയം തിരഞ്ഞെടുക്കാം.


Summary: Applications are invited for admission to 78 trades (one-year, two-year, and six-month courses) under the NCVT/SCVT scheme in 108 government ITIs across Kerala.

The deadline for applications is June 20. Applications must be submitted online through https://itiadmissions.kerala.gov.in or via the link on https://det.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *