കാലിക്കറ്റ് സർവ്വകലാശാല FYUGP 2025: രജിസ്ട്രേഷൻ ആരംഭിച്ചു
കാലിക്കറ്റ് സർവ്വകലാശാല 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 ജൂൺ 9 വൈകുന്നേരം 5 മണി വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.admission.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നാല് വർഷ ബിരുദ പ്രോഗ്രാമുകളും റെഗുലേഷനുകളും
നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും അഡ്മിഷൻ വിഭാഗത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള CUFYUGP REGULATIONS-2024 ഓൺലൈനായി അപേക്ഷിക്കുന്നതിന് മുൻപ് വായിച്ച് മനസ്സിലാക്കേണ്ടതാണ്.
ഈ റെഗുലേഷൻസ് അനുസരിച്ച് വിദ്യാർത്ഥികൾക്ക് മൂന്ന് ഓപ്ഷനുകളിൽ പഠനം പൂർത്തിയാക്കാൻ സാധിക്കും:
- 3 വർഷത്തെ യുജി ബിരുദം.
- 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ്).
- 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ് വിത്ത് റീസേർച്ച്).
നിലവിലുള്ള ബി.വോക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം സർവ്വകലാശാല പിന്നീട് പുറത്തിറക്കുന്നതായിരിക്കും.
ഓൺലൈൻ അപേക്ഷാ സമർപ്പണം: പ്രധാന നിർദ്ദേശങ്ങൾ
- ഓൺലൈൻ അപേക്ഷയുടെ ആദ്യ ഘട്ടത്തിൽ മൊബൈൽ നമ്പർ OTP വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് CAP ID യും പാസ്‌വേഡും ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ സഹായിക്കും.
- വിദ്യാർത്ഥികൾ അവരുടേതോ അല്ലെങ്കിൽ രക്ഷിതാവിൻ്റെയോ ഫോൺ നമ്പർ മാത്രം നൽകുക.
- മൊബൈലിൽ ലഭിക്കുന്ന CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കുക.
- ലഭിക്കുന്ന പാസ്‌വേഡ് പ്രവേശന പ്രക്രിയ തീരുന്നത് വരെ സുരക്ഷിതമായി സൂക്ഷിക്കണം.
- രജിസ്ട്രേഷൻ ഫീസ് അപേക്ഷയുടെ അവസാനമാണ് അടയ്‌ക്കേണ്ടത്.
- ‘Save & Proceed’ ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നൽകിയ വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പുവരുത്തുക.
- അപേക്ഷാ ഫീസ് അടച്ചതിന് ശേഷം ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്. പ്രിൻ്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകൂ.
അപേക്ഷാ ഫീസ്:
- എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 205 രൂപ.
- മറ്റുള്ളവർക്ക് 495 രൂപ.
പ്രധാന വിവരങ്ങൾ ശ്രദ്ധിക്കുക:
- B.Com, BBA ഉൾപ്പെടെ എല്ലാ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾക്കും സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കും.
- വിവിധ കോളേജുകളിലെ പ്രോഗ്രാമുകളുടെ മേജർ, മൈനർ, സ്പെഷ്യലൈസേഷൻ വിവരങ്ങൾ അതത് കോളേജുകളുടെ വെബ്സൈറ്റുകളിലും നോട്ടീസ് ബോർഡുകളിലും ലഭ്യമാണ്.
- +2/ഹയർ സെക്കന്ററി മാർക്ക് ലിസ്റ്റ് പ്രകാരമുള്ള രജിസ്റ്റർ നമ്പർ, പേര്, ജനന തീയതി എന്നിവ കൃത്യമായി നൽകിയാൽ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കൂ.
- വിദ്യാർത്ഥികൾക്ക് 20 ഓപ്ഷനുകൾ വരെ നൽകാവുന്നതാണ്. താൽപ്പര്യമുള്ള ഓപ്ഷനുകൾക്ക് മുൻഗണന നൽകി സമർപ്പിക്കാൻ ശ്രദ്ധിക്കുക.
- സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടെ ഫീസ് ഗവൺമെൻ്റ്/എയ്‌ഡഡ് കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും.
- കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവർ തിരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പരിഗണിക്കും. കമ്മ്യൂണിറ്റിക്ക് അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
- അപേക്ഷ സമർപ്പിച്ച് പ്രിൻ്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യാനുള്ള സൗകര്യം സ്റ്റുഡൻ്റ് ലോഗിനിൽ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്ത ശേഷം പുതുക്കിയ പ്രിൻ്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
- ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ട് സർവ്വകലാശാലയിലേക്കോ കോളേജുകളിലേക്കോ അയയ്‌ക്കേണ്ടതില്ല. പ്രവേശനം ലഭിക്കുന്ന അവസരത്തിൽ പ്രിൻ്റൗട്ടും മറ്റ് രേഖകളും കോളേജുകളിൽ സമർപ്പിക്കണം.
- എല്ലാ വിഭാഗം വിദ്യാർത്ഥികളും (ജനറൽ, മാനേജ്മെൻ്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോർട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ) ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
- മാനേജ്മെൻ്റ്, സ്പോർട്സ് ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷന് പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- അലോട്ട്മെൻ്റ്, അഡ്മിഷൻ തുടങ്ങിയ സുപ്രധാന വിവരങ്ങൾ http://admission.uoc.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സർവ്വകലാശാല വ്യക്തിഗത അറിയിപ്പുകൾ നൽകുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക്: 0494 2660600, 2407016, 2407017 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Summary : Calicut University has commenced online registration for undergraduate admissions for the 2025-26 academic year. The deadline for applications is June 9, 2025. Applicants can apply for various 4-year UG programs, including Honours and Honours with Research options, by following the CU FYUGP REGULATIONS. All essential information, including major, minor, and specialization details for different colleges, and community quota lists, are available on the official website. Applicants must ensure accurate details as per their +2/HSE mark lists and can select up to 20 options.




