June 23, 2026
Career News

എം.ജി സര്‍വകലാശാലയുടെ കോളജുകളില്‍ ഡിഗ്രിഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

  • May 25, 2025
  • 1 min read
എം.ജി സര്‍വകലാശാലയുടെ കോളജുകളില്‍ ഡിഗ്രിഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി


മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളില്‍ ബിരുദ, ഇന്‍റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി.

31.05.2025 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.

വിവിധ പ്രോഗ്രാമുകളുടെ ഫീസ് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വകലാശാല ഏകജാലക പ്രവേശനത്തിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്കുകളുടെ സഹായം തേടാം. പ്രവേശനം സംബന്ധിച്ച വിശദ വിവരങ്ങളും ഹെല്‍പ്പ് ഡസ്കുകളുടെ ഫോണ്‍ നമ്പരുകളും വെബ് സൈറ്റില്‍ ലഭിക്കും

https://cap.mgu.ac.in/ugpcap2025

cap.mgu.ac.in

Prospectus

Leave a Reply

Your email address will not be published. Required fields are marked *