June 23, 2026
Career News

IAST പരീക്ഷക്ക് അപേക്ഷിക്കാം

  • March 26, 2025
  • 1 min read
IAST പരീക്ഷക്ക് അപേക്ഷിക്കാം

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്‌ഡിഡിഐ) വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യ സെലക്ഷൻ ടെസ്റ്റ് (എഐഎസ്ടി 2025) മെയ് 11-ന് നടക്കും.



പ്രോഗ്രാമുകൾ

1.ബിരുദതലം

  • ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്)
  • ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻബ് (ബി.ബി.എ ) റീട്ടെയിൽ& ഫാഷൻ മെർച്ചൻഡൈസ്.

2.ബിരുദാനന്തരതലം

  • എം.ബി.എ (റീടെയിൽ & ഫാഷൻ മെർച്ചൻഡൈസ്- രണ്ട് വർഷം

3.ഡിപ്ലോമ

  • ഡി എം.ഡിസ് (ഫൂട്ട് വെയർ ഡിസൈൻ & പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ


അപേക്ഷ

  • അവസാന തീയതി: ഏപ്രിൽ 20
  • അപേക്ഷ ഫീസ്: ₹600, പട്ടിക ഭിന്നശേഷിക്കാർക്ക് ₹300)
  • തിരുത്തൽ തീയതി: ഏപ്രിൽ 21 – 22
  • അപേക്ഷാ ലിങ്ക്: www.fddiadmissions.qualcampus.com
  • പ്രോസ്പെക്ടസ്: www.fddiindia.com
  • ഇമെയിൽ: admission@fddiindia.com
  • ഹെല്പ് ലൈൻ: 9205556336/9205556337/9205556338/9205556339.


പരീക്ഷ

200 മാർക്കിന്റെ പേപ്പർ പരീക്ഷയാണുണ്ടാവുക. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് വ്യത്യസ്ത ചോദ്യപേപ്പറുകൾ ഉണ്ടാകും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് പരീക്ഷ സെന്ററുകളുണ്ട് .

ബിരുദ പ്രോഗ്രാമുകൾക്ക് അനലിറ്റിക്കൽ എബിലിറ്റി, ബിസിനസ് ആപ്റ്റിറ്റ്യൂഡ്, പൊതുവിജ്ഞാനം, ഇംഗ്ലീഷ് എന്നിവയിൽ നിന്ന് 126 ചോദ്യങ്ങളും ബിരുദാനന്തര പ്രവേശന പരീക്ഷയിൽ അവ കൂടാതെ, ഡിസൈൻ, മാനേജ്‌മെൻ്റ് എന്നിവയിൽ നിന്നെല്ലാമായി 175 ചോദ്യങ്ങൾ ഉണ്ടാകും.

ദേശീയതലത്തിൽ നടത്തുന്ന പ്രവേ ശനപരീക്ഷകളിൽ സാധുവായ സ്കോറുള്ളവർ എ.ഐ.എസ്.ടി എഴുതേണ്ടതില്ല. എങ്കിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.



Summary: Applications open for FDDI’s undergraduate and postgraduate programs. AIST 2025 exam on May 11th.

Leave a Reply

Your email address will not be published. Required fields are marked *