2024 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം മെയ് 31 വരെ.
കേരള ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (FCI) പ്രവേശനത്തിനായി 2024 മെയ് 31 വരെ അപേക്ഷിക്കാം. 13 കേന്ദ്രങ്ങളിലായിയുള്ള ആറു കോഴ്സുകൾക്കാണ് പ്രവേശനം ആരംഭിച്ചത്. ഭക്ഷണം, ഹോസ്പിറ്റാലിറ്റി വ്യവസായം എന്നിവയുടെ വിവിധ വശങ്ങളിലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് സമഗ്രമായ പരിശീലനം നൽകുന്നത്.
കേന്ദ്രങ്ങൾ
- തിരുവനന്തപുരം (തൈക്കാട്)
- കൊല്ലം (കടപ്പാക്കട)
- കോട്ടയം (കുമാരനല്ലൂർ )
- തൊടുപുഴ ( മാങ്ങാട്ടുകവല)
- ചേർത്തല
- കളമശ്ശേരി
- തൃശൂർ (പൂത്തോൾ)
- പാലക്കാട് ( വടക്കഞ്ചേരി പോസ്റ്റ്)
- പെരിന്തൽമണ്ണ (മങ്കട)
- തിരൂർ ( ഏഴൂർ റോഡ്)
- കോഴിക്കോട് ( സിവിൽ സ്റ്റേഷൻ പി. ഒ)
- കണ്ണൂർ
- ഉദുമ
കോഴ്സുകൾ
- ഫുഡ് ആൻഡ് ബിവറേജ് സർവീസ്
- ഫ്രണ്ട് ഓഫീസ് മാനേജ്മെൻ്റ്
- ഫുഡ് പ്രൊഡക്ഷൻ
- ഹോട്ടൽ അക്കമോഡേഷൻ ഓപ്പറേഷൻ
- ബേക്കറി ആൻഡ് കൺഫക്ഷണറി
- കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ
യോഗ്യത
2024 വർഷത്തെ അഡ്മിഷന്നായി പ്ലസ്ടു അല്ലെങ്കിൽ തുല്യമായി മറ്റേതെങ്കിലും പരീക്ഷയോ ജയിച്ചിരിക്കണം. ഏത് സ്ട്രീം അയാലും കുഴപ്പമില്ല.
ഫീസ്
ട്യൂഷൻ ഫീസ് 7535 രൂപയാണ്. കോഴ്സുകൾക്കനുസരിച്ച് ഫീസ് 8100 അല്ലെങ്കിൽ 15,300 രൂപയോ ആകാം. 50 ശതമാനം അഡ്മിഷൻ ഫീസും, സ്റ്റുഡൻ്റ്സ് ആക്ടിവിറ്റി ഫീസും, കോഷൻ ഡിപ്പോസിറ്റും, പരീക്ഷ ഫീസും അഡ്മിഷൻ സമയത്ത് നൽകണം. ബാക്കി നവംബർ ഒന്നിനും 30 ന്നും ഇടക്ക് അടക്കേണ്ടതാണ്.
അപേക്ഷ
www.fcikerala.org എന്ന ഒഫീഷ്യൽ സൈറ്റ് വഴി മെയ് 31 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷ ഫീസ് ജനറൽ /ഒബിസി വിഭാഗത്തിന് 100 രൂപയും, പട്ടിക വിഭാഗക്കാർക്ക് 50 രൂപയുമാണ്. അപേക്ഷ ഫീസ് ഓൺലൈനായി അടക്കാവുന്നതാണ്. അപേക്ഷയുടെ കൂടെ വേണ്ട രേഖകൾ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കായി www.fcikerala.org എന്ന ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം.
Summary: Applications are open until May 31, 2024, for admission to the Food Craft Institute (FCI) under the Kerala Tourism Department. Prospective students can now apply for one of six specialized courses offered across 13 centers. The institute provides comprehensive training in various aspects of the food and hospitality industry.