June 23, 2026
HSS

പ്ലസ് വൺ പ്രവേശനം 2025-26: നിർദ്ദേശങ്ങൾ

  • May 14, 2025
  • 1 min read
പ്ലസ് വൺ പ്രവേശനം 2025-26: നിർദ്ദേശങ്ങൾ

പൊതുനിർദ്ദേശങ്ങൾ

അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായി തന്നെ അപേക്ഷ സമർപ്പിക്കുവാൻ കഴിയും. മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ അപേക്ഷയോടൊപ്പം യാതൊരുവിധ സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതില്ല.

പത്താം തരം പഠന സ്കീം “others” ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് /സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാ 1 സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി ( File in pdf format and Size below 100 KB) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിൻറ സ്കാൻ ചെയ്ത കോപ്പി ( File in pdf format and Size below 100 KB) അ‌പ്ലോഡ് ചെയ്യണം.

അപേക്ഷാസമർപ്പണ വേളയിൽ ശ്രദ്ധിക്കേണ്ടവ

ഹയർസെക്കണ്ടറി അഡ്‌മിഷൻ ഗേറ്റ് വേ https://hscap.kerala.gov.in/ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്‌ടിക്കാവുന്നതാണ്. ഇത്തരത്തിൽ മൊബൈൽ ഒ.റ്റി.പി യിലൂടെ സുരക്ഷിത പാസ്‌വേർഡ് നൽകി 3 സൃഷ്ടിക്കുന്ന ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും അപേക്ഷാ സമർപ്പണവും തുടർന്നുള്ള പ്രവേശന പ്രവർത്തനങ്ങളും അപേക്ഷാർത്ഥികൾ നടത്തേണ്ടത്.

അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അപേക്ഷാ നമ്പർ കൃത്യമായി എഴുതി സൂക്ഷിക്കുക.

പ്രവേശന സംബന്ധമായ അറിയിപ്പുകൾ നൽകേണ്ടതിനാൽ ഓൺലൈൻ അപേക്ഷയിൽ വിദ്യാർത്ഥിയുടേയോ രക്ഷാകർത്താവിൻറയോ മൊബൈൽ നമ്പർ മാത്രം നൽകുക.

അപേക്ഷാ സമർപ്പണം ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ആനുകുല്യങ്ങൾക്കായി അവകാശം ഉന്നയിക്കുന്നുണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കേണ്ടതാണ്.

പ്രസ്തുത സർട്ടിഫിക്കറ്റിലെ വിവരങ്ങൾ (സർട്ടിഫിക്കറ്റ് നമ്പർ, തീയതി, സർട്ടിഫിക്കറ്റ് നൽകിയ അധികാരി മുതലായവ) സമയത്ത് അപേക്ഷാ ഉൾപ്പെടുത്തേണ്ടതുണ്ട്.  

അപേക്ഷാ പ്രവേശനം സമർപ്പണം ആരംഭിക്കുന്നതിന് മുമ്പ് ആഗ്രഹിക്കുന്ന സ്കൂളിൻറ കോഡ്-കോഴ്സിൻറെ കോഡ് എന്നിവ(ഓപ്ഷനുകൾ) അടങ്ങുന്ന ഒരു ലിസ്‌റ്റ് എഴുതി കൈവശം വയ്ക്കുക.

പ്രധാന തിയ്യതികൾ

പ്രവേശന ഷെഡ്യൂൾ മെരിറ്റ്ക്വാട്ട (ഏകജാലക പ്രവേശനം)

മുഖ്യഘട്ടം

ഓൺലൈൻ അപേക്ഷാസമർപ്പണം തുടങ്ങുന്ന തീയതി: 14/05/2025
ഓൺലൈൻ അപേക്ഷാസമർപ്പണം അവസ്സാന തീയതി: 20/05/2025
ട്രയൽ അലോട്ട്മെന്റ് തീയതി : 24/05/2025
ആദ്യ അലോട്ട്മെന്റ് തീയതി : 02/06/2025
മുഖ്യ അലോട്ട്മെന്റ് അവസ്സാനിക്കുന്ന തീയതി : 17/06/2025
ക്ലാസുകൾ തുടങ്ങുന്ന തീയതി :18/06/2025

സപ്ലിമെൻററി ഘട്ടം

28/06/2025 മുതൽ 23/07/2025 വരെ
അഡ്‌മിഷൻ അവസ്സാനിപ്പിക്കാനുള്ള തീയതി. : 23/07/202

ലിങ്കുകൾ

ഏകജാലകം 2025 – Apply Online SWS 

പ്രോസ്പെക്ടസ്

യൂസർ മാന്വൽ

Leave a Reply

Your email address will not be published. Required fields are marked *