June 23, 2026
General

NEST 2025: അപേക്ഷ മെയ് 9 വരെ

  • March 4, 2025
  • 1 min read
NEST 2025: അപേക്ഷ മെയ് 9 വരെ

സയൻസ് മേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ 5 വർഷ ഇന്റഗ്രേറ്റഡ് പിജി/എം. എസ്.സിക്ക് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ NEST-2025 ന് അപേക്ഷ ക്ഷണിച്ചു. മെയ് 9 വൈകുന്നേരം വരെയാണ് അപേക്ഷിക്കാനുള്ള സമയം. NEST 2025-ന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.nestexam.in/ വഴിയാണ് അപേക്ഷിക്കേണ്ടത്.



യോഗ്യത

  • 2023,2024 വർഷങ്ങളിൽ പ്ലസ് ടു സയൻസ് സ്ട്രീമിൽ പാസായവർക്കും ,2025-ൽ പരീക്ഷയെഴുതി റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
  • പ്ലസ് ടു 60 ശതമാനം മാർക്കോടെ പാസായിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
  • പ്രായപരിധിയില്ല.

കോഴ്‌സുകൾ

ബേസിക് സയൻസ് വിഷയങ്ങളായ ബയോളജി,ഫിസിക്സ്, മാത്തമറ്റിക്സ് ,കെമിസ്ട്രി വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് പി.ജി.



പ്രവേശന സ്ഥാപനങ്ങൾ

നെസ്റ്റ് പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (NISER), യൂണിവേഴ്സിറ്റി ഓഫ് മുംബൈ – ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജി സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് (UM-DAE CEBS) എന്നീ പ്രശസ്ത സ്ഥാപനങ്ങളിലാണ് പഠിക്കാൻ സാധിക്കുക.

സ്കോളർഷിപ്പോടെ പഠിക്കാം

നൈസറിലും യു.എം-ഡി.എഇ-സി.ഇ.ബി.എസിലും പ്രവേശനം നേടുന്നതിനപ്പുറമുള്ള നിരവധി ആനുകൂല്യങ്ങളും നെസ്റ്റ് പരീക്ഷയിൽ മികച്ച വിജയം നേടുന്നതിലൂടെ ലഭിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഡി.എസ്.ടി ഇൻസ്‌പെയർ – ഷീ / ഡി.എ.ഇ ദിശ പദ്ധതികളുടെ ഭാഗമായി സ്കോളർഷിപ്പുകളും ഇന്റേൺഷിപ്പ് അവസരങ്ങളും ലഭിക്കും.

ഈ സ്കോളർഷിപ്പുകൾ വർഷം തോറും 60,000 രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു, ഇന്റേൺഷിപ്പ് ഗ്രാൻറുകൾ 20,000 രൂപ വരെ ലഭിക്കാനും സാധ്യതയുണ്ട്. കൂടാതെ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ബാബ ആറ്റോമിക് റിസർച്ച് സെൻറർ (ബാർക്ക്) ട്രെയിനിംഗ് സ്കൂൾ പ്രവേശനത്തിനുള്ള നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.



  • പരീക്ഷ തീയതി: 2025 ജൂൺ 22
  • പരീക്ഷാ രീതി: ഒബ്ജക്ടീവ് രീതിയിലുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ
  • ഫലപ്രഖ്യാപനം: ഓഗസ്റ്റ്

സിലബസ്

NEST 2025 പരീക്ഷയുടെ പാഠ്യപദ്ധതി പ്രധാനമായും 11-12 ക്ലാസുകളിലെ NCERT/CBSE യുടെ സയൻസ് പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. NEST പരീക്ഷയുടെ വിശദമായ പാഠ്യപദ്ധതി ഈ രേഖയുടെ അവസാനം ‘‘Syllabus for NEST 2025’ എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്നു. പാഠ്യപദ്ധതി NEST 2025 വെബ്സൈറ്റിൽ നിന്നും, (www.nestexam.in) ഡൗൺലോഡ് ചെയ്യാനും സാധിക്കും.

അപേക്ഷ ഫീസ്

  • ആൺകുട്ടികൾക്ക് :1400/-
  • പെൺകുട്ടികൾ/പിന്നോക്ക വിഭാഗക്കാരെ(SC/ST) /ഭിന്നശേഷിക്കാർ :700/-


NEST 2025-ന് അപേക്ഷിക്കേണ്ട വിധം

  • NEST 2025 പരീക്ഷക്കായുളള ഒഫീഷ്യൽ വെബ്സൈറ്റായ https://www.nestexam.in/ പോവുക.
  • സൈറ്റിൽ ഇമെയിലും മൊബൈൽ നമ്പറും വച്ച് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ശേഷം ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങളും രേഖകളും കൊടുത്ത് ഓൺലൈനായി അപേക്ഷ പൂരിപ്പിയ്ക്കുക.
  • എക്സാം സെൻ്റർ തിരഞ്ഞെടുത്ത ശേഷം സബ്മിറ്റ് ചെയുക.
  • പിന്നീട് SBI അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/യുപിഐ എന്നിവയിലൂടെ പേയ്മെൻ്റ് നടത്തുക.
  • അപേക്ഷയുടെ കൺഫർമേഷൻ പേജിൻ്റെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.

കേരളത്തിൽ എല്ലാ ജില്ലകളിലുമുൾപ്പടെ 129 കേന്ദ്രങ്ങളുണ്ട്. അപേക്ഷകർക്ക് 3 കേന്ദ്രങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.



Summary:The National Entrance Screening Test (NEST) offers the opportunity to pursue a five-year integrated PG/MSc program in Biology, Chemistry, Physics or Mathematics at prestigious institutes(NISER, UM-DAE CEBS). Applicants who have passed the Class 12 science stream exams in 2023 or 2024, or are appearing for the exam in 2025, can apply by May 9th.

Leave a Reply

Your email address will not be published. Required fields are marked *