CUET UG 2025: ഇപ്പോൾ അപേക്ഷിക്കാം
സെൻട്രൽ യൂണിവേഴ്സിറ്റികളിൽ 2025-26 അക്കാദമിക് വർഷത്തിൽ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിനായി കോമൺ യൂണിവേഴ്സിറ്റി എന്റ്രൻസ് ടെസ്റ്റ് ( CUET UG 2025 ) അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി രാജ്യത്തെ 46 കേന്ദ്ര സർവകലാശാലകളടക്കം വിവിധ സർവകലാശാലകളിലെ ബിരുദതല പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിനായി കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവേറ്റ് (CUET UG 2025) നടത്തുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ CUET’25 മെയ് 8 മുതൽ ജൂൺ 1 വരെ വിവിധ ദിവസങ്ങളിലായി നടത്തും.
2025 മാർച്ച് 3 മുതൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.ഈ വര്ഷം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും.പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിൽ ബി എ ഇന്റ ർനാഷണൽ റിലേഷൻസ് എന്ന പ്രോഗ്രാമിന് മാത്രമാണ് സിയുഇടി യുജി വഴി പ്രവേശനം ലഭിക്കുന്നത്.
യോഗ്യത
- പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവർക്കും, ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
- മൂന്നു വർഷത്തെ എൻജിനിയറിങ് ഡിപ്ലോമ ഉള്ളവരെയും അപേക്ഷിക്കാൻ പരിഗണിക്കും.
- അപേക്ഷിക്കാൻ പ്രായപരിധിയില്ല.
- ഓരോ സ്ഥാപനത്തിനും അവരവരുടെ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടായിരിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ ലഭിക്കുക.
അപേക്ഷ
വിവിധ വിഭാഗങ്ങൾക്കുള്ള അപേക്ഷാ ഫീസ് താഴെ നൽകുന്നു:
- ജനറൽ വിഭാഗം: 3 Subjects: 1000 /- ; Extra Subject: 400 /-.
- ഒബിസി (എൻസിഎൽ), ഇഡബ്ല്യുഎസ് വിഭാഗം: 3 Subjects: 900 /- ; Extra Subject: 375 /-.
- പട്ടികജാതി/വർഗ്ഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗം: 3 Subjects: 800 /- ; Extra Subject: 350 /-.
- വിദേശത്ത് പരീക്ഷ എഴുതുന്നവർ (എല്ലാ വിഭാഗക്കാരും): 3 Subjects: 4500 /- ; Extra Subject: 1800 /-.
വിഷയങ്ങൾ,മാറ്റങ്ങൾ എന്നിങ്ങനെ കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://cuet.nta.nic.in/
Summary: Applications have been invited for the Common University Entrance Test (CUET UG 2025) for admission to undergraduate programs in Central Universities and participating Universities for the academic year 2025-26.




