June 23, 2026
Scholarships

ന്യൂനപക്ഷമത വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

  • February 5, 2025
  • 1 min read
ന്യൂനപക്ഷമത വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് (APJ Abdul Kalam Scholarship) 2024-25 ന് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. 6000 രൂപയാണ് സ്‌കോളർഷിപ്പ് തുക.

സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നല്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.

രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളു. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

30% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10.കൂടുതൽ വിവിരങ്ങളാക്കായി വെബ്സൈറ്റ് സന്ദർശിക്കുക: https://scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php#dialog

Sumary:APJ Abdul Kalam Scholarship for Polytechnic Students from Minority Communities.A sum of rupees 6000/- will be paid to the scholarship aspirants.

Leave a Reply

Your email address will not be published. Required fields are marked *