June 23, 2026
Scholarships

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

  • November 21, 2023
  • 1 min read
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം


കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023 – 24 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2023 മെയ് 31നു രണ്ടുവർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹത. അപേക്ഷാഫോം 10 രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാ ഫോം കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫീസുകളിലും ഡിസംബർ 31വരെ സ്വീകരിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.