IISER 2025 ന് അപേക്ഷിക്കാം
വിതുര ഉൾപ്പെടെ ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) കാമ്പസുകളിൽ, അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠന ഗവേഷണങ്ങൾ ലക്ഷ്യമിട്ട് ബിരുദ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 2023-2025 വർഷങ്ങളിൽ പന്ത്രണ്ടാം ക്ലാസ് പാസ്സായവർക്കും, നിലവിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
നിലവിൽ പഠിക്കുന്നവർ പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. www.iiseradmission.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. എല്ലാ വിദ്യാർത്ഥികളും കാമ്പസിൽ താമസിച്ച് പഠനം പൂർത്തിയാക്കണം.
5 വർഷ ബിഎസ്-എംഎസ്
ഈ പ്രോഗ്രാം എല്ലാ ഐസർ കേന്ദ്രങ്ങളിലും ലഭ്യമാണ്. ബയോളജിക്കൽ, കെമിക്കൽ, ഫിസിക്കൽ, മാത്തമാറ്റിക്കൽ, എർത്ത്, ഡാറ്റാ സയൻസസ് തുടങ്ങിയ വിവിധ ശാഖകളിൽ പഠനം നടത്താം. തിരുവനന്തപുരത്ത് ബിഎസ്-എംഎസ് എർത്ത്, എൻവയൺമെന്റൽ & സസ്റ്റെയിനബിലിറ്റി സയൻസസ് പ്രോഗ്രാമും ഉണ്ട്.
അപേക്ഷ
IISER പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ മാർച്ച് 10 മുതൽ ഏപ്രിൽ 15 വരെ www.iiseradmission.in വഴി സമർപ്പിക്കാം. വിശദമായ അപേക്ഷാ രീതി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഴ് IISER ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമായി ഒരു പൊതു അപേക്ഷയുമതി. അഭിരുചി പരീക്ഷയുടെ ഫലം വന്നതിന് ശേഷം, കൗൺസലിങ് അപേക്ഷയിൽ താൽപര്യമുള്ള IISER-കളുടെ മുൻഗണനാക്രമം ഓൺലൈനായി അറിയിക്കാം.
അപേക്ഷാഫീ പൊതുവിഭാഗത്തിന് ₹2000, പട്ടികജാതി/വർഗ്ഗം, ഭിന്നശേഷി വിഭാഗക്കാർക്ക് ₹1000 രൂപയാണ്, ഇത് ഓൺലൈനായി അടയ്ക്കേണ്ടതാണ്. ഫീസടച്ച് അപേക്ഷ പൂർത്തിയാക്കണം. തുക അടയ്ക്കുന്നതിൽ തടസ്സമുണ്ടായാൽ ഇമെയിൽ വഴി അറിയിക്കാം. ആവശ്യമെങ്കിൽ ഏപ്രിൽ 21, 22 തീയതികളിൽ അപേക്ഷ തിരുത്താം. ഹാൾ ടിക്കറ്റ് മേയ് 15 മുതൽ വെബ്സൈറ്റിൽ ലഭ്യമായിരിക്കും. സംവരണങ്ങൾ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രാബല്യത്തിൽ വരും.
ഐ എ ടി
മെയ് 25ന് രാവിലെ 9 മുതൽ, കേരളത്തിലുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തപ്പെടുന്ന IISER Aptitude Test (IAT) മുഖേന മാത്രമേ തിരഞ്ഞെടുപ്പ് നടക്കുകയുള്ളൂ. അപേക്ഷയിൽ താൽപര്യമുള്ള എട്ട് പരീക്ഷാകേന്ദ്രങ്ങൾ നിർദ്ദേശിക്കേണ്ടതാണ്.
സംവരണവും സീറ്റുകളുടെ ലഭ്യതയും പരിഗണിച്ച് കൗൺസലിങ്ങിലൂടെ അലോട്ട്മെന്റ് നടത്തും. തിരഞ്ഞെടുപ്പിന് ആവശ്യമായ കട്ടോഫ് സ്കോർ പിന്നീട് അറിയിക്കും. അഭിരുചി പരീക്ഷയുടെ സിലബസ്, മോഡൽ ചോദ്യങ്ങൾ, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.
Summary: IISER invites applications for undergraduate admissions with the aim of advanced studies and research in basic science subjects.




