ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനായി അപേക്ഷ ആരംഭിച്ചു.
2024-25 അധ്യയന വർഷത്തിലെ സംസ്ഥാന സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. B.Des (Bachelor of Design) 4 വർഷ പ്രൊഫഷണൽ ഡിഗ്രീ കോഴ്സാണ്. ഇതിൽ 8 സെമെസ്റ്ററാണുള്ളത്.
യോഗ്യതാ
- വിദ്യാർത്ഥി ഒരു ഇന്ത്യൻ സിറ്റിസനായിരിക്കണം.
- ഉദ്യോഗാർത്ഥികൾ പ്ലസ്ടു പാസ്സായിരിക്കണം.
- യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 45% മാർക്ക് വേണം. (സംവരണമുള്ളവർക്ക്കുറഞ്ഞത് 40% മാർക്ക് വേണ്ടതാണ്)
- ഗവൺമെൻ്റ് സീറ്റിനായി LBS നടത്തുന്ന KS-DAT യോഗ്യത പരീക്ഷയിൽ പാസ്സ് അകണം.
- മാനേജ്മെൻ്റ് സീറ്റ് ലഭിക്കാൻ നേരിട്ട് മാനേജ്മെൻ്റുമായി ബന്ധപ്പെടുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അഡ്മിഷൻ എടുക്കാനായി വിദ്യാർത്ഥികൾ LBS സൈറ്റായ https://lbscentre.kerala.gov.in/ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.
- വെബ്സൈറ്റിൽ “Admission to B.Des course 2024-25” എന്നതിൽ ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ ഒറ്റ തവണ നടപടി ക്രമമാണ്. ഈ പ്രക്രിയയിൽ വിദ്യാർത്ഥികൾ അവരുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ കൊടുക്കേണ്ടതാണ്. ഒപ്പം ഒരു പാസ്‌വേഡ് നിർമിക്കുകയും ചെയ്യുക.
- ലഭിച്ച രജിസ്ട്രേഷൻ ഐഡി വച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷ ഫിൽ ചെയ്യുക. അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പ് “save & continue” ക്ലിക്ക് ചെയ്യുക.
- അടുത്ത ഘട്ടത്തിൽ പേയ്മെൻ്റ് മോഡ് തിരഞ്ഞെടുത്ത് ഓൺലൈൻ വഴി അപേക്ഷ ഫീസ് അടക്കുക.
- വിദ്യാർത്ഥികൾ അവരുടെ ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യുക.
- എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം കൺഫർമേഷൻ പേജിൻ്റെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.
അപേക്ഷ ഫീസ്
| വിഭാഗം | ഫീസ് |
| ജനറൽ & SEBC വിഭാഗം | 1200/- |
| SC/ST വിഭാഗം | 600/- |
ആവശ്യമായ രേഖകൾ
- SSLC സർട്ടിഫിക്കറ്റ്ൻ്റെ സ്കാൻ ചെയ്ത കോപ്പി.
- നേറ്റിവിറ്റി തെളിയിക്കുന്ന രേഖകൾ.
- അക്കാദമിക് യോഗ്യത തെളിയിക്കുന്ന രേഖകൾ.
- ആവശ്യമെങ്കിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്ൻ്റെസ്കാൻ ചെയ്ത കോപ്പി
- വിഭിന്ന ശേഷി വിഭാഗത്തിൽ (PWD) ഉൾപ്പെടുന്നവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്ൻ്റെ സ്കാൻ ചെയ്ത കോപ്പി.
- ആവശ്യമെങ്കിൽ EWS സർട്ടിഫിക്കറ്റ്ൻ്റെ സ്കാൻ ചെയ്ത കോപ്പി.
പ്രവേശന പരീക്ഷ
LBS Center for Science and Technology ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്ക് അഡ്മിഷനിനായി നടത്തുന്ന പ്രവേശന പരീക്ഷയാണ് KS-DAT. ഒരു മണിക്കൂറും നാൽപത് മിനിറ്റുമാണ് പരീക്ഷ. ഓൺലൈൻ പോർട്ടലിൽ തന്ന പല സൻ്റെറുകളിലായിയാണ് പരീക്ഷ നടക്കുക. പ്രവേശന പരീക്ഷക്കായുള്ള അഡ്മിറ്റ് കാർഡ് LBS സൈറ്റായ https://www.lbscentre.kerala.gov.in നിന്നു ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പ്രവേശന പരീക്ഷാ രീതി
ഇംഗ്ലീഷിലാണ് പരീക്ഷ. മൊത്തം 100 മാർക്കിൻ്റെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ശരി ഉത്തരത്തിനും 1 മാർക്ക് വീതമാണ്.
| സബ്ജക്ട് | ചോദ്യങ്ങളുടെ എണ്ണം |
| Social and Basic sciences (പത്താം ക്ലാസ്സ് ലെവൽ) | 10 |
| General knowledge | 20 |
| English Language | 20 |
| Numerical ability and Analytical Aptitude | 20 |
| Design Awareness | 30 |
| Total | 100 |
വിശദ വിവരങ്ങൾ അറിയാൻ പ്രോസ്പെക്ടസിനായി LBS Center for Science and Technology യുടെ സൈറ്റ് സന്ദർശിക്കാം https://lbscentre.kerala.gov.in/
Summary: Applications for Bachelor of Design (B.Des) courses in state/ aided colleges by LBS Center for Science and Technology, a Government of Kerala Undertaking is open now for the academic year of 2024-2025.




