കോഴിക്കോട് IIMൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്
IIM കോഴിക്കോട്, പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും മാനേജർമാരാകാൻ ആഗ്രഹിക്കുന്നവർക്കും സംരംഭകർക്കുമായി ഒരു വർഷത്തെ ഡിപ്ലോമ ഇൻ മാനേജ്‌മെൻ്റ് പ്രോഗ്രാമിലേക്ക് (ഡിഎംപി) അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ ക്ലാസുകളും കാമ്പസ് മൊഡ്യൂളുകളും ഈ പ്രോഗ്രാമിന്റെ ഭാഗമാണ്.
400-ലധികം മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പഠനം, കോഴിക്കോട് ഐഐഎം കാംപസിൽ അഞ്ച് ദിവസം വീതം നീണ്ടുനിൽക്കുന്ന രണ്ട് സന്ദർശനം, കേസ് സ്റ്റഡീസ്, ഹാൻ ഡ്സ് ഓൺ ടൂൾസ്, സിമുലേഷൻസ്, നോ-കോഡ് സോഫ്റ്റ്വേർ ഷൻസ് തുടങ്ങിയവ ഒരുവർഷത്തെ പ്രോഗ്രാമിന്റെ സവിശേഷതകളാണ്.പ്രോഗ്രാം ഫീ 7,60,000 രൂപയാണ് (ജിഎസ്ടി പുറമേ). മൂന്നു ഗഡുക്കളായി നൽകണം.
യോഗ്യത
അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദവും അല്ലെങ്കിൽ 60% മാർക്കോടെ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
അപേക്ഷ
ഏപ്രിൽ 10 വരെ www.iimk.ac.in എന്ന വെബ്സൈറ്റിലെ ഡിഎംപി ലിങ്കിലൂടെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപയാണ്. ഡിഎംഎടി പരീക്ഷ ഏപ്രിൽ 20-ന് നടക്കും. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും 0495 2809558 എന്ന നമ്പറിലോ dmpadmission@iimk.ac.in എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
അഡ്മിഷൻ
അപേക്ഷകളുടെ റിവ്യൂ,, ഐഐഎം കോഴിക്കോട് നടത്തുന്ന ഡിപ്ലോമ അഭിരുചി പരീക്ഷ (ഐഎംഎംഡിഎംഎടി), കൂടാതെ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
Summary:IIM Kozhikode invites applications for its one-year Diploma in Management Programme (DMP), designed for working professionals, those aspiring to managerial roles, and entrepreneurs.




