അനാസ്തെഷ്യ ആൻഡ് ഓപ്പറേഷൻ ടെക്നോളജി കോഴ്സ്: എവിടെ പഠിക്കാം
അനസ്തേഷ്യാ ടെക്നോളജി എന്നത് വൈദ്യ ആവശ്യങ്ങൾക്കായി നിയന്ത്രിതവും താൽക്കാലികവുമായ ബോധക്ഷയവുമായി ബന്ധപ്പെട്ട പഠന മേഖലയാണ്.
അനസ്തേഷ്യ ടെക്നീഷൻമാർ ഡോക്ടർമാരെ അനസ്തേഷ്യ നൽകുന്നതിലും രോഗികളെ നിരീക്ഷിക്കുന്നതിലും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മറ്റ് ചുമതലകൾ നിർവഹിക്കുന്നതിലും സഹായിക്കുന്ന അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളാണ്.
അവർ പ്രധാനമായും ഓപ്പറേഷൻ തിയറ്ററിലും അനസ്തേഷ്യ വകുപ്പിലും പ്രവർത്തിക്കുന്നു, അവിടെ അവർ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് അനുബന്ധ ആരോഗ്യ പ്രൊഫഷണലുകൾ എന്നിവരുമായി സഹകരിക്കുന്നു.
അതിനാൽ, അനസ്തേഷ്യ വകുപ്പും ശസ്ത്രക്രിയാ സംവിധാനങ്ങളുമുള്ള ആശുപത്രികളിലാണ് ജോലി അവസരങ്ങൾ ഉണ്ടാകുന്നത്.
ഈ ആരോഗ്യമേഖല വളർന്നു വികസിക്കുന്ന കാലഘട്ടത്തിൽ, ഈ മേഖലയിൽ യോഗ്യത നേടുന്നവർക്ക് സർക്കാർ/സ്വകാര്യ ആശുപത്രികൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ തുടങ്ങിയിടങ്ങളിൽ ജോലി ലഭിക്കാം.
പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാം , രണ്ടരവർഷത്തെ, ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യാ ടെക്നോളജി, ഡിപ്ലോമ പ്രോഗ്രാം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, സർക്കാർ മെഡിക്കൽ കോളേജുകളിലുണ്ട്.
സ്വാശ്രയ മേഖലയിൽ 16 സ്ഥാപനങ്ങളിൽ ഈ ഡിപ്ലോമ പ്രോഗ്രാമുണ്ട്.
പ്ലസ് ടു പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി, മൊത്തത്തിൽ 40% മാർക്ക് നേടി ജയിച്ചവർക്ക് അപേക്ഷിക്കാം.
ഈ മൂന്നു വിഷയങ്ങൾക്ക് കിട്ടിയ മൊത്തം മാർക്ക് പരിഗണിച്ചാണ്, റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
കേരളത്തിന് പുറത്ത് സർക്കാർ/സ്വകാര്യ മേഖലയിൽ ചില സ്ഥാപനങ്ങളിൽ ഡിഗ്രി പ്രോഗ്രാം ഉണ്ട്.
- എയിംസ് റിഷികേശ് – (ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി),
- എയിംസ് ഭുവനേശ്വർ – (ബി.എസ്.സി.ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യോളജി ടെക്നോളജി)ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- പുതുശ്ശേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് – (ബി.എസ്.സി. അലൈഡ് ഹെൽത്ത് സയൻസസ്- അനസ്തേഷ്യാ ടെക്നോളജി)
നീറ്റ് യു.ജി. അടിസ്ഥാനമാക്കിയല്ല പ്രവേശനം. ഇവയ്‌ക്കെല്ലാം പ്രത്യേകം പ്രവേശനപരീക്ഷകൾ ഉണ്ട്.
കേരളത്തിൽ , അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസ് (കൊച്ചി) – ൽ, ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി പ്രോഗ്രാം ലഭ്യമാണ്. സ്ഥാപനത്തിന്റെ പ്രത്യേക പ്രവേശന പരീക്ഷയുണ്ട്.
Summary: Anesthesia technology, involving controlled loss of consciousness for medical purposes, offers promising career paths for technicians. In Kerala, diploma and bachelor’s programs are available at institutions like Amrita Cochin, with eligibility criteria ranging from exam scores to NEET UG clearance. Similar programs exist in institutions like AIIMS Rishikesh and Bhubaneswar outside Kerala. Graduates find employment in hospitals, research labs, and educational institutions, ensuring a bright future in this specialized healthcare field.




