ഡിജിറ്റൽ ക്ലോക്ക് ഡിസൈൻ മത്സരം: ഇപ്പോൾ അപേക്ഷിക്കാം!
ഇന്ത്യൻ റെയിൽവേ, രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന ഡിജിറ്റൽ ക്ലോക്കുകളുടെ രൂപകൽപ്പനയിൽ ഏകീകൃത മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഒരു ദേശീയതല ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.
മത്സരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ താഴെക്കൊടുക്കുന്നു:
- മത്സരം ആരംഭിക്കുന്ന തീയതി: 2025 മെയ് 1
- അവസാന തീയതി: 2025 മെയ് 31
- സമർപ്പിക്കേണ്ട രീതി: വാട്ടർമാർക്കോ ലോഗോയോ ഇല്ലാത്ത ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ (കുറഞ്ഞത് 300 DPI, 2 MB ൽ കൂടുതൽ) contest.pr@rb.railnet.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
- മൗലികത(Originality) : സമർപ്പിക്കുന്ന എല്ലാ ഡിസൈനുകളും ഒറിജിനൽ ആയിരിക്കണം. മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കരുത്. ഇതിനോടൊപ്പം മൗലികത ഉറപ്പുവരുത്തുന്ന ഒരു സർട്ടിഫിക്കറ്റ് നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.
- ഉടമസ്ഥാവകാശം(Ownership): തിരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകളുടെ പകർപ്പവകാശം ഇന്ത്യൻ റെയിൽവേയ്ക്ക് മാത്രമായിരിക്കും.
- ഒന്നിലധികം എൻട്രികൾ: പ്രത്യേക മൗലികതാ സർട്ടിഫിക്കറ്റുകളോടൊപ്പം ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാൻ അനുവാദമുണ്ട്.
| Category | 1st Prize | Consolation Prize |
|---|---|---|
| Professional | Rs. 5,00,000/- | 5 consolation prizes of Rs. 50,000 each |
| College Students ((Pursuing education from any recognized university)) | Rs. 5,00,000/- | 5 consolation prizes of Rs. 50,000 each |
| School Students (Up to 12th class) | Rs. 5,00,000/- | 5 consolation prizes of Rs. 50,000 each |
എല്ലാ വിജയികൾക്കും അംഗീകാര പത്രം ലഭിക്കുന്നതാണ്. ഓരോ വിജയിക്കും ഒപ്പം ഒരാൾക്ക് കൂടി അവരുടെ താമസസ്ഥലത്തു നിന്നും അവാർഡ് ദാന ചടങ്ങ് നടക്കുന്ന സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള സൗജന്യ 3A ക്ലാസ് റെയിൽവേ പാസ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Summary: Indian Railways is organizing a national contest for designing of Digital clocks to standardize the design of Digital clocks across all railway stations. This contest is open to Professional, College Students and School Students. In this contest Participants will have to submit high – resolution images of their designs which should be original and free from intellectual property violations.





