പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ജൂലൈ 4 മുതൽ 8 വരെ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. 2025 ജൂലൈ 4 രാവിലെ 10 മണി മുതൽ ജൂലൈ 8 വൈകുന്നേരം 4 മണി വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയം, ഹയർസെക്കൻഡറി വിഭാഗം അറിയിച്ചു.
അലോട്ട്മെന്റ് വിവരങ്ങൾ
ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി 2025 ജൂൺ 30 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന ഒഴിവുകൾ ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്.
അലോട്ട്മെന്റ് വിവരങ്ങൾ
https://hscap.kerala.gov.in/ എന്ന അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
പ്രവേശന നടപടിക്രമങ്ങൾ
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. 2025 മേയ് 13-ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതമാണ് ഹാജരാകേണ്ടത്. പ്രവേശനത്തിന് ആവശ്യമായ അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-MRS ലെ Supplementary Allot Results ലിങ്കിലൂടെ ലഭ്യമാകും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ 2025 ജൂലൈ 8 വൈകിട്ട് 4-ന് മുൻപായി സ്ഥിരപ്രവേശനം നേടണം.
തുടർ അലോട്ട്മെന്റുകൾ
തുടർ അലോട്ട്മെന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ 2025 ജൂലൈ 9-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Summary
The first supplementary allotment results for Plus One admission have been published, with admissions scheduled from July 4 to July 8, 2025. Students can check their results on the HSCAP website and are required to report to the allotted schools with their guardians and original certificates. This announcement also includes supplementary allotments for Model Residential Schools. Further details on subsequent allotments will be released on July 9, 2025.




