June 23, 2026
Career News

സ്കോൾ-കേരള ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം ജൂൺ 5 മുതൽ

  • June 5, 2025
  • 1 min read
സ്കോൾ-കേരള ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം ജൂൺ 5 മുതൽ

2025-26 അധ്യയന വർഷത്തേക്ക് സ്കോൾ-കേരള മുഖേനയുള്ള ഹയർസെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 5 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

⁠   ⁠

അപേക്ഷാ യോഗ്യതയും നിബന്ധനകളും

നിർദ്ദിഷ്ട യോഗ്യതയുള്ളവർക്കാണ് പ്രവേശനം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി രണ്ടാം വർഷ പ്രവേശനം അനുവദിക്കും. പ്രവേശന യോഗ്യതകൾ, നിബന്ധനകൾ, ഫീസ് ഘടന, മറ്റ് വിശദാംശങ്ങൾ എന്നിവ സ്കോൾ-കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ www.scolekerala.org ൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട രീതി

അപേക്ഷകർ www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം 695 012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ്/രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂലൈ 2-നകം ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്കായി സ്കോൾ-കേരള വെബ്സൈറ്റ് സന്ദർശിക്കുക.

⁠   ⁠

Summary:

Scole-Kerala has invited applications for second-year Higher Secondary course admissions and re-admissions for the 2025-26 academic year. Eligible candidates can register online via www.scolekerala.org from June 5 to June 30. Students who have completed their first year Higher Secondary course through CBSE, ICSE, or other State Boards are also eligible, subject to certain conditions.

Detailed information on eligibility, fees, and other requirements is available on the Scole-Kerala website. The printout of the online application along with required documents must be submitted to the Executive Director, Scole-Kerala, Vidyabhavan, Poojappura P.O., Thiruvananthapuram 695 012, either directly or via speed/registered post, by July 2.

Leave a Reply

Your email address will not be published. Required fields are marked *