എൻജിനീയറിങ്/ഫാർമസി ഫലം (KEAM 2025) പ്രസിദ്ധീകരിച്ചു
2025-ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സ് പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു.

ഫാർമസി റാങ്ക് 1: അനഘ അനില്‍
കീം 2025 ഫാർമസി വിഭാഗത്തിൽ ആലപ്പുഴ സ്വദേശിനി അനഘ അനില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. 300-ൽ 290.0000 സ്കോറാണ് അനഘ നേടിയത്. അപേക്ഷാ നമ്പർ: 1145967.
എഞ്ചിനീയറിംഗ് റാങ്ക് 1: ജോൺ ഷിനോജ്
എഞ്ചിനീയറിംഗ് വിഭാഗത്തിൽ എറണാകുളം സ്വദേശി ജോൺ ഷിനോജ് ഒന്നാം റാങ്ക് നേടി. 600-ൽ 588.5773 സ്കോറാണ് ജോൺ നേടിയത്. അപേക്ഷാ നമ്പർ: 1187857.
വിശദവിവരങ്ങൾക്കും റാങ്ക് പട്ടിക പരിശോധിക്കുന്നതിനും www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് 0471-2332120, 2338487 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Summary
This post announces the KEAM 2025 Engineering and Pharmacy rank lists. Anakha Anil from Alappuzha secured the first rank in B.Pharm with a score of 290/300. John Shinoj from Ernakulam topped the Engineering list with a score of 588.5773/600. Further details are available on the official website www.cee.kerala.gov.in.




