Scholarships

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  • November 28, 2023
  • 1 min read
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Share Now:

2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്. എസ്. എൽ. സി/ ടി. എച്ച്. എസ്. എൽ. സി, പ്ലസ് ടൂ/വി. എച്ച്. എസ്. ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടുന്നവർക്കും/ ബിരുദ തലത്തിൽ 80% മാർക്കോ ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള “പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2022-23”’ ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 18 ആണ് അപേക്ഷിക്കേണ്ട അവസാന തീയ്യതി.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്.

2022-23 അദ്ധ്യയന വർഷത്തിൽ എസ്. എസ്. എൽ. സി/ ടി. എച്ച്. എസ്. എൽ. സി, പ്ലസ്ടൂ വി. എച്ച്. എസ്. ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് 10,000 രൂപയും, ബിരുദ തലത്തിൽ 80% മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.

ബി. പി. എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി. പി. എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ. പി. എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

scholarship.minoritywelfare.kerala.gov.in -എന്ന ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കിൽ
www.minoritywelfare.kerala.gov.in -എന്ന വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:
0471 2300524, 0471-2300523, 0471-2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Share Now: