എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം: സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള സ്പെഷ്യൽ വേക്കൻസി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാവുന്നതാണ്.
വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്പെഷ്യൽ വേക്കൻസി വേക്കൻസി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ് കോളേജിൽ 02.12.2024 ഉച്ചക്ക് 1.00 മണിക്ക് മുമ്പ് പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്.
അലോട്ട്മെന്റ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ മക്കൾ/ഒ.ഇ.സി ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ, തീയതിയിലെ G.0.(Ms)No.25/2005/SCSTDD, 23.05.2014 എന്നീ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളും, ശ്രീ ചിത്രാഹോം, ജുവനൈൽ ഹോം, നിർഭയഹോം എന്നിവയിലെ വിദ്യാർത്ഥികളും ഫീസ് അടയ്ക്കേണ്ടതില്ല.
എന്നാൽ ഇത്തരം വിദ്യാർത്ഥികൾ സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ മൈനോറിറ്റി/എൻ.ആർ.ഐ സീറ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള പ്രകാരമുള്ള ഫീസ് അടയ്ക്കേണ്ടതും ഫീസിളവിന് അർഹരല്ലാതാകുന്നതുമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.
നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 02.12.2014 ഉച്ചക്ക് 1.00 മണിക്ക് മുമ്പ് പ്രവേശനം നേടിയിരിക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ്റ ദ്ദാകുന്നതാണ്.
സ്പെഷ്യൽ വേക്കൻസി അലോട്ട്മെന്റിലൂടെ അലോട്ട്മെന്റ് ലഭിച്ചശേഷം നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം വിദ്യാർത്ഥികളുടെയും അലോട്ട്മെന്റിലൂടെയോ മുൻ അലോട്ട്മെന്റുകളിലൂടെയോ പ്രവേശനം നേടിയ ശേഷം വിടുതൽ വാങ്ങുന്ന വിദ്യാർത്ഥികളുടെയും അവരവർക്ക് ബാധകമായ രജിസ്ട്രേഷൻ ഫീസ് പെനാൽറ്റിയായി കണക്കാക്കുന്നതും തിരികെ നൽകുന്നതുമല്ല. കൂടാതെ ഇത്തരം വിദ്യാർത്ഥികളിൽ നിന്നും പ്രോസ്പെക്ടസ് ക്ലോസ് 12.2.4 പ്രകാരം പിഴ ഈടാക്കുന്നതുമാണ്.
പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Summary: MBBS/BDS Admission 2024: Special stray allotment has been published.