KEAM’24 അപേക്ഷ ആരംഭിച്ചു
കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധം, എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ കീം 2024(KEAM’24) ന് ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങി. മാർച്ച് 27 മുതൽ ഏപ്രിൽ 17 വൈകീട്ട് 5 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം.
യോഗ്യത
അക്കാഡമിക് യോഗ്യത :
മെഡിക്കൽ ,മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് :
- പ്ലസ് ടു ബയോളജി സയൻസ്/ബയോമാത്‌സ്/ബയോസയൻസ് 50 ശതമാനം മാർക്കോടുകൂടെ പാസായിരിക്കണം .
- നീറ്റ് യൂ.ജി യുടെ മാനദണ്ഡങ്ങൾ പാലിക്കുകയും 2024 നീറ്റ് പരീക്ഷ എഴുതുകയും വേണം.
- എസ്.സി/എസ്. ടി/എസ്. ഇ. ബി .സി/പി.ഡി വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതിയാവും.
എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് :
പ്ലസ് ടുവിൽ ഫിസിക്സ് ,മാത്‍സ് എന്നിവ അടങ്ങുന്ന ഏതെങ്കിലുമൊരു സ്ട്രീമിൽ 45 ശതമാനത്തോടുകൂടി പാസായിരിക്കണം.
- കെമിസ്ട്രി/കമ്പ്യൂട്ടർ സയൻസ്/ബൈയോടെക്നോളജി ഓപ്ഷണൽ വിഷയമായിരിക്കണം
- എസ്.സി/എസ്. ടി/എസ്. ഇ. ബി .സി/പി.ഡി വിഭാഗക്കാർക്ക് പാസ് മാർക്കിന്റെ 5 ശതമാനം ഇളവുണ്ടായിരിക്കും
അർക്സിടെക്ചർ കോഴ്സിന് :
- 50 ശതമാനം മാർക്കോടുകൂടെ ഫിസിക്സ് ,കെമിസ്ട്രി ,മാത്‍സ് അടങ്ങുന്ന പ്ലസ് ടു സ്ട്രീം പാസായിരിക്കണം.
- അല്ലെങ്കിൽ മാത്‍സ് അടങ്ങുന്ന ഏതെങ്കിലുമൊരു സ്ട്രീമിൽ ഡിപ്ലോമ പാസായിരിക്കണം
കീമിന് പുറമെ നാറ്റ 2024 പരീക്ഷ എഴുതിയാൽ മാത്രമേ അഡ്മിഷൻ ലഭിക്കുകയുള്ളു. കീം എഴുതണമെന്ന് നിർബന്ധമില്ല. 5 വർഷ ആർക്കിടെക്ചർ പഠനത്തിൽ ലാറ്ററൽ എൻട്രി ഉണ്ടായിരിക്കുന്നതല്ല.
ഫാർമസി കോഴ്സുകൾക്ക് :
- പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്‍സ് പ്രധാന വിഷയങ്ങളായി തിരഞ്ഞെടുത്ത് പാസായിരിക്കണം.
പ്ലസ് ടു കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായ പരിധി :
- ഡിസംബർ 31 പ്രകാരം 17 വയസ്സോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം.
- ഇന്ത്യൻ പൗരൻ/പൗരയായിരിക്കണം.
- കേരളീയരായിരിക്കണം. കേരളത്തിൽ അല്ലാത്തവർക്ക് ചില പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരം കീം 2024 ന് അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രോസ്പെക്ട്സ് സന്ദർശിക്കാം.
പരീക്ഷ:
പരീക്ഷ സമയക്രമം:
ജൂൺ 1 മുതൽ 9 വരെയുള്ള തീയ്യതികളിലാണ് കീം പരീക്ഷ നടക്കുക. എഞ്ചിനിയറിങ്ങിന് 3 മണിക്കൂറാണ് പരീക്ഷയുടെ സമയദീർഘമെങ്കിൽ ഫാർമസിക്ക് 1 മണിക്കൂറും 30 മിനുറ്റുമാണ്. ഇത്തവണത്തെ കീം എക്സാം രണ്ട് സെഷനായിയാണ് നടത്തുക. രാവിലെ 9 മണി മുതൽ 12 മണി വരെ ആദ്യ സെഷനും പിന്നീട് 2:30 മുതൽ 5 :30 വരെ രണ്ടാം സെഷനുമായിരിക്കും. രണ്ട് ചോദ്യപേപ്പറിലാണ് പരീക്ഷ നടകുക. ഫാർമസിക്കാർക്ക് ആദ്യത്തെ ഫിസിക്സ് കെമിസ്ട്രി പേപ്പർ മാത്രം അറ്റൻഡ് ചെയ്താൽ മതി എഞ്ചിനിയറിങ്ങിന് മാത്‍സ് പേപ്പർ കൂടിയുണ്ടാകും.
ചോദ്യ പേപ്പർ:
ഇംഗ്ലീഷിലാണ് ചോദ്യ പേപ്പർ തയ്യാറാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ അധിഷ്ട്ടിത പരീക്ഷയിൽ എഞ്ചിനീയറിനിങ്ങിന് 150 ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാവുക; അതിൽ ഫിസിക്സ് -45, കെമിസ്ട്രി-30, മാത്‍സ്-75, എന്നിങ്ങനെയായിരിക്കും ചോദ്യങ്ങൾ തരം തിരിച്ചിട്ടുണ്ടാവുക. ഫാർമസി കോഴ്സുകൾകിലേക്കുള്ള പരീക്ഷയാണ് അറ്റൻഡ് ചെയ്യുന്നതെങ്കിൽ 75 ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാവുക; അതിൽ ഫിസിക്സ് -45 , കെമിസ്ട്രി -30, എന്നിങ്ങനെയായിരിക്കും ചോദ്യങ്ങൾ തരം തിരിച്ചിട്ടുണ്ടാവുക. എഞ്ചിനിയറിങ്ങിന് ടോട്ടൽ 600 മാർക്കും ഫാർമസിക്ക് 300 മാർക്കുമായിരിക്കും. ഒരു ശരിയുത്തരത്തിന് +4 ,തെറ്റുത്തരത്തിന് -1 എന്നിങ്ങനെയാണ് മാർക് രേഖപ്പെടുത്തുക.
സിലബസ്:
പ്ലസ് വൺ , പ്ലസ് ടു ക്ലാസ്സിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി , എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. വളരെ ആഴത്തിൽ ഈ വിഷയങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ചോദ്യങ്ങൾക്ക് ശരിയുത്തരം കണ്ടെത്താൻ സാധിക്കുകയൊള്ളു.വിശദ സിലബസ് അറിയാൻ പ്രോസ്പെക്ട്സ് സന്ദർശിക്കാം.
റെജിസ്ട്രേഷൻ :
എഞ്ചിനീയറിംഗ്/ബി.ഫാം/രണ്ടും:
- ജനറൽ / ഒ.ബി .സി : 875 /-
- എസ്.സി : 375 /-
- എസ് .ടി : ഇല്ല
ആർക്കിടെക്ചർ/മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ/രണ്ടും :
- ജനറൽ / ഒ.ബി .സി : 625 /-
- എസ്.സി : 250 /-
- എസ് .ടി : ഇല്ല
എല്ലാത്തിനും :
- ജനറൽ / ഒ.ബി .സി : 1125 /-
- എസ്.സി : 500/-
- എസ് .ടി : ഇല്ല
എൻ.ആർ.ഐ : 15,000 /-
റെജിസ്ട്രേഷൻ പ്രോസസ്സ് :
- നീറ്റ്-2024 ന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.cee.kerala.gov.in/keamonline2024/ സന്ദർശിക്കുക.
- ‘Register here’ ക്ലിക്ക് ചെയ്ത് ആവിശ്യമായ രേഖകൾ(Name ,Phone number ,DOB ,E-mail,Password) ഫിൽ ചെയ്യുക.
- അതിന് ശേഷം ഒ.ടി.പി വെച്ച് വെരിഫൈ ചെയ്യുക. അപ്പോൾ വരുന്ന അപ്ലിക്കേഷൻ നമ്പർ നോട്ട് ചെയ്യുക.
- അപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്യുക. അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യൽ 7 ഘട്ടങ്ങളിലാണ്:
- സെന്റർ സെക്ഷൻ
- പേർസണൽ ഡീറ്റെയിൽസ്
- കോൺടാക്ട് ഡീറ്റെയിൽസ്
- അക്കാഡമിക്/ എക്സാം ഡീറ്റെയിൽസ്
- കമ്മ്യൂണൽ റിസർവേഷൻ (യോഗ്യരായവർ മാത്രം )
- ഇൻകം ഡീറ്റെയിൽസ്
- ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്
- ഇവയെല്ലാം സബ്മിറ് ചെയ്തതിന് ശേഷം റിവ്യൂ ചെയ്ത് ഫീ അടക്കുക.
- അതിന് ശേഷം ആവിശ്യമായ ഡോക്യൂമെന്റസ് എല്ലാം സ്കാൻ ചെയ്ത അപ്‌ലോഡ് ചെയ്യുക.
- ഫോമിന്റെ കോപ്പിയും റെസിപ്റ്റും കൈപ്പറ്റുക.
ആവിശ്യമായ രേഖകൾ
- പത്താം ക്ലാസ് സർട്ടിഫിക്കറ്റ്
- ഐ.ഡി പ്രൂഫ് (ആധാർ കാർഡ്)
- കാറ്റഗറി/കാസ്റ്റ് സർട്ടിഫിക്കറ്റ്
- പാസ്പോർട്ട് സൈസ് ഫോട്ടോ
- ബർത്ത് സർട്ടിഫിക്കറ്റ്
- സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ്
- നോൺ ക്രീമി ലയർ / കമ്മ്യൂണിറ്റി / EWS സർട്ടിഫിക്കറ്റ്
- സ്പെഷ്യൽ റിസർവേഷൻ സർട്ടിഫിക്കറ്റ് (യോഗ്യരായവർ മാത്രം )
- ഇൻകം സർട്ടിഫിക്കറ്റ്
- ഒപ്പ്
ഏപ്രിൽ 24 വരെ ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യാൻ സമയമുണ്ട്. 17-ന് ഉള്ളിൽ രജിസ്റ്റർ ചെയ്‌താൽ മതിയാവും. നീറ്റ്,നാറ്റ പരീക്ഷ എഴുതുന്നവർ കീമിന് അപേക്ഷിച്ചാൽ മതി പരീക്ഷ എഴുതണമെന്നില്ല.വിശദ വിവരങ്ങൾക്ക് സൈറ്റിലുള്ള പ്രോസ്പെക്ട്സ് സന്ദർശിക്കാം സൈറ്റ്: https://www.cee.kerala.gov.in/keamonline2024/
Summary: Online application submission has started for KEAM 2024 (KEAM’24), an entrance exam for admission to medical, medical allied, engineering and architecture courses in Kerala. The application period is from March 27 to April 17 at 5 PM.




