December 3, 2024
General

VITEEE -2024 ഇപ്പോൾ അപേക്ഷിക്കാം

  • February 15, 2024
  • 1 min read
VITEEE -2024 ഇപ്പോൾ അപേക്ഷിക്കാം
Share Now:

വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ VITEEE (വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാം) 2024 നുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങി. മാർച്ച് 30 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

ഇന്ത്യയിലെ ഏറ്റവും പ്രമുഖവും സർവകലാശാലകളിൽ ഒന്നാണ് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (VIT). VIT യുടെ പ്രധാന ക്യാമ്പസ് വെല്ലൂരിലാണ്. ചെന്നൈ ,അമരാവതി, ഭോപ്പാൽ ,മധ്യപ്രദേശ് എന്നിവിടങ്ങളിലും സ്ഥാപനങ്ങളുണ്ട്. സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നിങ്ങനെ 48 -ൽ പരം എഞ്ചിനീയറിംഗ് കോഴ്സുകൾ VIT -യുടെ വിവിധ ഇൻസ്റ്റിറ്റൂറ്റുകളിലായി പഠിപ്പിക്കുന്നു .അധ്യാപന പഠന നിലവാരം, ഗവേഷണം, നവീകരണം എന്നിവയാണ് VIT യിലെ വിദ്യാഭ്യാസത്തിന്റെ കാതൽ.

https://viteee.vit.ac.in എന്ന വെബ്സൈറ്റ് വഴിയാണ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കേണ്ടത് .ഏപ്രിൽ 19 മുതൽ 30 വരെ നടക്കുന്ന പരീക്ഷയുടെ റിസൾട്ട് മെയ് 3 പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ് അനുസരിച്ചായിരിക്കും അഡ്മിഷൻ.

യോഗ്യത:

  • 2024 ഡിസംബർ 31 തീയ്യതി പ്രകാരം 17 വയസ്സ് പ്രായമുണ്ടായിരിക്കണം.
  • പ്ലസ് ടു സ്ട്രീമിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/,മാത്തമാറ്റിക്സ് എന്നിവ
  • എതെങ്കിലും അംഗീകൃത ബോഡിൽ നിന്ന് പ്ലസ് ടു പരീക്ഷ എഴുതിയിരിക്കണം.
  • NRI അപേക്ഷകർക്ക് പ്രത്യേക പരിഗണനയുണ്ട്. വിശദവിവരങ്ങൾക്ക് പ്രോസ്പെക്ട്സ് സന്ദർശിക്കാം.
  • നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്നയാളോ ഇന്ത്യയിൽ താമസിക്കാത്ത ഇന്ത്യൻ പൗരനോ അല്ലെങ്കിൽ പി.ഐ.ഒ (പേഴ്സൺ ഓഫ് ഇന്ത്യൻ ഓറിജിൻ) കാർഡ് ഉടമയോ ആയിരിക്കണം .

പരീക്ഷ ഘടന :

  • ഏപ്രിൽ 19 മുതൽ 30 വരെയുള്ള തഹിയ്യതികളിലാണ് പരീക്ഷ നടക്കുക. 2 മണിക്കൂറും 30 മിനുറ്റുമാണ് പരീക്ഷയുടെ സമയദീർഘം.
  • ഇംഗ്ലീഷിലാണ് കോസ്ട്യൻ പേപ്പർ തയ്യാറാക്കിയിട്ടുള്ളത്.
  • 125 ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് പരീക്ഷക്ക് ഉണ്ടാവുക; അതിൽ ഫിസിക്സ് -35 ,കെമിസ്ട്രി -35 ,മാത്‍സ്/ബയോളജി -40 ,അപ്റ്റിട്യൂട് -10 ,ഇംഗ്ലീഷ് -5 എന്നിങ്ങനെയായിരിക്കും ചോദ്യങ്ങൾ തരം തിരിച്ചിട്ടുണ്ടാവുക.

സിലബസ്:

പ്ലസ് വൺ , പ്ലസ് ടു ക്ലാസ്സിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി , എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. വളരെ ആഴത്തിൽ ഈ വിഷയങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ചോദ്യങ്ങൾക്ക്‌ ശരിയുത്തരം കണ്ടെത്താൻ സാധിക്കുകയൊള്ളു.വിശദ സിലബസ് അറിയാൻ പ്രോസ്പെക്ട്സ് സന്ദർശിക്കാം.

റെജിസ്ട്രേഷൻ:

അപേക്ഷ ഫീസ് :

  • ജനറൽ ഒ.ബി.സി: 1350 /-
  • എസ്. സി/എസ്. ടി/ PwBD/ തേർഡ് ജൻഡർ: 1350 /-
  • എൻ.ആർ.ഐ കാറ്റഗറി: 1350 /-

ആവിശ്യമായ രേഖകൾ:

  • പത്താം ക്ലാസ് സർട്ടിഫിക്കറ്റ്
  • ഐ.ഡി പ്രൂഫ് (ആധാർ കാർഡ് )
  • പോസ്റ്റുകാർഡ് സൈസ് ഫോട്ടോ
  • കാറ്റഗറി/കാസ്റ്റ് സർട്ടിഫിക്കറ്റ്
  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • ബർത്ത് സർട്ടിഫിക്കറ്റ്
  • സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ്
  • ഒപ്പ്

രെജിസ്ട്രേഷൻ പ്രോസസ്സ്:

  1. VITEEE -2024 ന്റെ ഔദ്യോഗിക വെബ്സൈറ്റായ https://viteee.vit.ac.in സന്ദർശിക്കുക.
  2. New registration സെലക്ട് ചെയ്ത് ആവിശ്യമായ രേഖകൾ( DOB,Residential Status,E-mail) ഫിൽ ചെയ്യുക.
  3. രെജിസ്ട്രേഷന് ശേഷം applicnt’s name,gender, Phone number എന്നീ ക്രെഡൻഷ്യൽസ് വെച്ച് ലോഗിൻ ചെയ്യുക.
  4. അപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്യുക.
  5. അതിന് ശേഷം ഫീസ് അടച്ച് റിവ്യൂ ചെയ്തത് Submit ചെയ്യുക.
  6. ആവിശ്യമായ ഡോക്യൂമെന്റസ് എല്ലാം സ്കാൻ ചെയ്ത അപ്‌ലോഡ് ചെയ്യുക.
  7. ഫോമിന്റെ കോപ്പിയും റെസിപ്റ്റും കൈപ്പറ്റുക.

അഡ്മിറ്റ് കാർഡ്, സെന്റർ എന്നിവ എക്സാമിനോട് അടുത്ത തീയ്യതികളിലായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും VITEEE -ക്ക് പരീക്ഷ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം,തൃശൂർ ഇവിടെയെല്ലാമാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്.

Summary: Aspiring engineers, applications for VITEEE 2024, the gateway to Vellore Institute of Technology’s engineering programs, are now open! Don’t miss the deadline – apply by March 30th if you’re 17 or older and scored at least 55% (45% for SC/ST) in Physics, Chemistry, and Biology/Mathematics in Plus Two. Visit the VITEEE website (https://viteee.vit.ac.in) for details and eligibility criteria. The entrance exam takes place April 19-30th, lasting 2.5 hours in English with 125 objective questions (Physics: 35, Chemistry: 35, Maths/Biology: 40, Aptitude: 10, English: 5). Application fee is ₹1350. Take your chance to study at VIT! Exam centers are available in Kochi, Kozhikode, Thiruvananthapuram, and Thrissur, Kerala.

Share Now: