Scholarships

സി.എച്.എം.കെ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

  • February 16, 2024
  • 1 min read
സി.എച്.എം.കെ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
Share Now:

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പൻഡ് (പുതിയത്) നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.

ഫെബ്രുവരി 24 ആണ് അപേക്ഷിക്കേണ്ട അവസാന തീയ്യതി. www.minoritywelfare.kerala.gov.in സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് വഴി അപേക്ഷിക്കവുന്നതാണ്.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർ ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്ക് 5000 മുതൽ 7000 രൂപ വരെയാണ് സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപെൻഡ് നൽകുക . മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോ ഹാജരാക്കേണ്ടതാണ്. യോഗ്യതാ പരീക്ഷയിൽ 45% മാർക്കോ അതിലധികം മാർക്കോ നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കുന്നതാണ്. അപേക്ഷകർക്ക് സ്വന്തം പേരിൽ പ്രവർത്തനമുള്ള ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ആദ്യ വർഷങ്ങളിൽ സ്കോളർഷിപ്പ് അപേക്ഷിക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ പഠന വർഷത്തേക്ക് അപേക്ഷിക്കാൻ അർഹതയുള്ളവരാണെങ്കിൽ അപേക്ഷ സമർപ്പിക്കാം. യോഗ്യതാ പരീക്ഷയിൽ 50% മാർക്കോ അതിലധികമോ നേടിയിരിക്കണം എന്നതാണ് മാനദണ്ഡം.

കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകാരമുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള നടപടികൾക്കും www.minoritywelfare.kerala.gov.in സന്ദർശിക്കുക.

അപേക്ഷിക്കേണ്ട രീതി

  1. www.minoritywelfre.kerala.gov.in – എന്ന വകുപ്പിന്റെ വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന CH Muhammedkoya Scholarship (CHMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. Apply online ൽ ക്ലിക്ക് ചെയ്യുക.
  3. മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ സ്കോളർഷിപ്പന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക.
  4. Registration form – തന്നിരിക്കുന്ന Examination details (register no/roll number- പത്താം ക്ലാസിലെ രജിസ്റ്റർ നമ്പർ നൽകുക), personal details, Scholarship details തുടങ്ങിയ tab – കളിൽ വരുന്ന ഫീൽഡുകൾ step by step ആയി Entry ചെയ്യുക.
  5. Upload details tab-ൽ (Photo, Signature, SSLC Certificate, Income Certificate, Ration Card Copy, Allotment Memo) എന്നിവ 100 KB-ൽ താഴെയാക്കി upload ചെയ്യുക.
  6. Registration process complete ചെയ്ത് submit ചെയ്യുക.
  7. സ്കോളര്‍ഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം View ചെയ്ത് സബ്‌മിറ്റ് ചെയ്തതിന് ശേഷം രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
  8. വിദ്യാർത്ഥിക്ക് പഠിക്കുന്ന സ്ഥാപനത്തിൽ രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റുകൾ സഹിതം സമർപ്പിക്കണം.

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

  1. രജിസ്ട്രേഷൻ പ്രിന്റൌട്ട്.
  2. എസ്.എസ്.എൽ.സി, പ്ലസ്‌ടു/വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി.
  3. അലോട്ട്മെന്റ് മെമ്മോയുടെ കോപ്പി.
  4. അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ. പേജിന്റെ കോപ്പി.
  5. ആധാർ കാർഡിന്റെ /എൻ. പി.ആർ കാർഡിന്റെ കോപ്പി .
  6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ /മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ കോപ്പി.
  8. വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലേജ് ഓഫീസിൽ നിന്ന്.
  9. റേഷൻ കാർഡിന്റെ കോപ്പി.

Summary:

The Kerala State Minority Welfare Department is accepting applications for the CH Muhammed Koya Scholarship/Hostel Stipend until February 24. Eligible students from minority communities, including Muslims, Christians, Sikhs, Buddhists, Jains, and Parsis, can receive scholarships ranging from ₹5000 to ₹7000. Applicants must have secured admission in government-aided/self-financing colleges under the merit quota and must possess a minimum of 45% marks in the qualifying examination.

Share Now: