വൈദ്യുതി വാഹന നിർമ്മാണ മേഖലയിൽ പുതിയ അവസരങ്ങൾ
ലോകമെമ്പാടുമുള്ള വലിയ വാഹന നിർമ്മാതാക്കൾ വൈദ്യുതി വാഹനങ്ങളിലേക്ക് മാറുകയാണ്. ഇന്ത്യയും ഈ മേഖലയിൽ വളരെ വേഗത്തിൽ വളരുകയാണ്. വൈദ്യുതി വാഹനങ്ങൾ സൃഷ്ടിക്കുന്ന ജോലി സാധ്യതകളും ഏറെയാണ്.
പരമ്പരാഗത രീതിയിൽ നിന്ന് മാറിച്ചിന്തിച്ചാൽ, വൈദ്യുതി വാഹന നിർമ്മാണ മേഖലയിൽ വളരെ വലിയ സാധ്യതകൾ തുറന്നിട്ടുണ്ട്. ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരമ്പരാഗത രീതിയിൽനിന്നു മാറിച്ചിന്തിച്ചാൽ സാധ്യതകളുടെ ഒരു വലിയ ലോകമാണ് വൈദ്യുതി വാഹന നിർമാണ മേഖല നമുക്കു മുന്നിൽ തുറന്നിടുന്നത്.
സാധ്യതകൾ:
Battery Management System Engineer:
വാഹനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കുള്ള ബാറ്ററികൾ രൂപകൽപന ചെയ്യുന്നതാണ് ഇവരുടെ ജോലി. ഈ മേഖലയിൽ കെമിക്കൽ, ഇലക്ട്രിക്കൽ എൻജിനീയർമാരെ ആവശ്യമാണ്.
Battery Algorithm Engineer:
നന്നായി രൂപകൽപന ചെയ്ത അൽഗോരിതങ്ങൾ ബാറ്ററിയിൽ അപ്പപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കും. അൽഗോരിതങ്ങൾ രൂപകൽപന ചെയ്യുകയും സംയോജിപ്പിക്കുകയുമാണ് ഇവരുടെ ജോലി.
Battery Safety Engineer:
അടുത്തകാലത്തായി ഇലക്ട്രിക് വാഹനങ്ങളുടെ പൊട്ടിത്തെറികളും തീപിടിത്തങ്ങളും ഇന്ത്യയിൽ സ്ഥിരം സംഭവമാണ്. ബാറ്ററി സേഫ്റ്റി എൻജിനീയർമാർ ആ മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നവരാണ്.
Power Train Engineer:
പവർ ട്രെയിൻ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നവരാണ് ഇവർ.
Data Analytics Engineer:
ഇതിന് നേരിട്ട് ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധമില്ലെങ്കിലും ഉപഭോക്താക്കളെ കണ്ടെത്താനും വാഹനങ്ങളുടെ ഡേറ്റ സൂക്ഷിക്കാനും ഗവേഷണ പ്രവർത്തനങ്ങൾക്കുമുൾപ്പെടെ ഒട്ടനവധി മേഖലയിൽ ഇലക്ട്രിക് വാഹന നിർമാതാക്കളെ സഹായിക്കുന്നവരാണ് ഇവർ.
ടാറ്റ മോട്ടോഴ്സിൽ ജോലി വേണോ?
ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് വർധിക്കുന്നതിനനുസരിച്ച് ഉൽപ്പാദനം കൂട്ടാനായി ടാറ്റ മോട്ടോഴ്സ് യൂണിവേഴ്സിറ്റികളുമായും മറ്റും കൈകോർത്തു കൂടുതൽ സാങ്കേതിക വൈദഗ്ധ്യമുള്ള എൻജിനീയർമാരെ വാർത്തെടുക്കുവാൻ ശ്രമിക്കുന്നു. അമിറ്റി സർവകലാശാലയുമായി ചേർന്ന്, ഇലക്ട്രിക് വാഹന എൻജിനീയറിങ്ങിൽ എം ടെക് പ്രോഗ്രാം തുടങ്ങുന്നുണ്ട്. ഈ പ്രോഗ്രാം കഴിഞ്ഞിറങ്ങുന്നവർക്ക് ടാറ്റ മോട്ടോഴ്സിൽ ജോലി ലഭിക്കും.
ഇലക്ട്രിക് വാഹന എൻജിനീയർമാർക്ക് ഡിമാൻഡ് കൂടുന്നതു മുൻകൂട്ടി കണ്ട് നിലവിലുള്ള തൊഴിലാളികളുടെ നൈപുണ്യം കൂട്ടാനുള്ള ശ്രമങ്ങളും ടാറ്റ മോട്ടോഴ്സ് നടത്തുന്നുണ്ട്.
ഭാവി ഇലക്ട്രിക് വാഹനങ്ങളുടേതാണെന്നു മനസ്സിലാക്കി ദീർഘകാല ആസൂത്രണമാണ് ഇതിലൂടെ ടാറ്റ മോട്ടോഴ്സ് ഉറപ്പാക്കുന്നത്.ജോലികൾ മാത്രമല്ല ഇലക്ട്രിക് വാഹന നിർമാണ കമ്പനികളുടെ ഓഹരി വിലയും ഭാവിയിൽ പതിന്മടങ്ങാകുമെന്ന് വിദഗ്ധർ പറയുന്നു. കൂടുതൽ വിവരങ്ങൾക് https://joinus.tatamotors.com/student-programmes സന്ദർശിക്കാം.
Summary: The electric vehicle industry is booming in India, creating new jobs in battery management, battery algorithms, battery safety, power train engineering, and data analytics. Tata Motors is investing in training more engineers to meet the demand for electric vehicles, and experts predict that the share prices of electric vehicle companies will skyrocket in the future.




